മകളുടെ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്

മകൾ അലംകൃത മേനോൻ പൃഥ്വിരാജിന് പിറന്നാൾ ആശംസയുമായി നടൻ പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. 12-ാം പിറന്നാൾ ആഘോഷിക്കുന്ന മകൾക്ക് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചാണ് ഇരുവരും പിറന്നാൾ ആശംസ അറിയിച്ചത്. മകളുടെ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്.
'പിറന്നാൾ ആശംസകൾ ഞങ്ങളുടെ വെളിച്ചമേ! നീ നീയായിരിക്കുന്ന രീതിയിലും, നല്ല വ്യക്തിയായി വളരുന്നതിലും അമ്മയ്ക്കും അച്ഛനും അങ്ങേയറ്റം അഭിമാനമുണ്ട്. ചുറ്റുമുള്ളവരോടുള്ള നിന്റെ കരുതൽ പ്രചോദനമാണ്. നിന്റെ സാന്നിധ്യംകൊണ്ടുതന്നെ ജീവിതത്തിന്റെ എത്രയോ മനോഹരമായ പാഠങ്ങളാണ് നീ ഞങ്ങളെ പഠിപ്പിച്ചത്. ചിറകുകൾ വിടർത്തി ഇനിയും ഉയരങ്ങളിലേക്ക് പറക്കുക. ജീവിതത്തെ എന്നും ഇതുപോലെ ഇഷ്ടത്തോടെ ചേർത്തുവെക്കുക', പൃഥ്വിരാജിന്റെ കുറിപ്പ്.
'എന്റെ ആലിക്കുട്ടിക്ക് 12-ാം പിറന്നാൾ ആശംസകൾ. നീ ഇത്രയും വളർന്നുവെന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല. ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് കൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. നീ അത്രമേൽ പ്രിയപ്പെട്ട മകളാണ്. ഞങ്ങളുടെ എല്ലാ നല്ലഗുണങ്ങളും നിന്നിലാണ് ഉള്ളതെന്ന് തോന്നിപ്പോകും. ഈ വാക്‌സാമർഥ്യവും കുറുമ്പും ആരിൽനിന്നാണ് കിട്ടിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ', സുപ്രിയ കുറിച്ചു.
'എപ്പോഴും സ്‌നേഹവും കരുണയുമുള്ളവളായിരിക്കുക. കാരണം ഈ ലോകം പലപ്പോഴും അത്രമേൽ വിചിത്രമാണ്. നീ എങ്ങനെയുള്ള വ്യക്തിയാണെന്നതിലും ഏതുരീതിയിലാണ് വളരുന്നത് എന്നതിലും അമ്മയ്ക്കും ഡാഡയ്ക്കും ഒരുപാട് അഭിമാനമുണ്ട്. ഒത്തിരി സ്‌നേഹം', സുപ്രിയ കൂട്ടിച്ചേർത്തു.
പൃഥ്വിരാജിന്റെയും സുപ്രിയയുടെയും ഏക മകളാണ് അലംകൃത മേനോൻ പൃഥ്വിരാജ്. 2011-ൽ വിവാഹിതരായ ഇരുവർക്കും 2014-ലാണ് പെൺകുഞ്ഞ് ജനിച്ചത്.
ഗായികയായി അലംകൃത സിനിമയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. നിസാം ബഷീർ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം 'ഐ, നോബഡി'യിൽ സർക്കസ് എന്ന ഇംഗ്ലീഷ് ഗാനം പാടിയത് അലംകൃതയാണ്. ജേക്‌സ് ബിജോയ് ആയിരുന്നു സംഗീതം. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാനിലും അലംകൃത ഗായികയായി എത്തിയിരുന്നു. ദീപക് ദേവ് സംഗീതം നൽകിയ 'എമ്പുരാനെ...' എന്ന ടൈറ്റിൽ സോങ്ങിൽ ഒരു ഭാഗമാണ് അലംകൃത പാടിയത്.
Content Highlights: Prithviraj Sukumaran and Supriya Menon celebrated their daughter Alankrita's 12th birthday. Both parents shared heartfelt social media posts and photos wishing her on the special day. Supriya affectionately recalled bringing Alankrita home from the hospital and commended her personality. Prithviraj and Supriya got married in 2011 and welcomed their daughter in 2014. Alankrita has showcased her singing talent in movies like 'I, Nobody' and Mohanlal's 'Empuraan'.
Published: 08 Sept 2026, 02:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented