മുംബൈ: ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയുടെ 33-ാം ജന്മദിനത്തിൽ മനോഹരമായ കുറിപ്പ് പങ്കുവെച്ച് കാമുകി മഹിക ശർമ. ഹാർദിക് പാണ്ഡ്യയുടെ ഇന്ത്യൻ ടീമിലേക്കുള്ള യാത്രയെ കുറിച്ചാണ് മഹിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സ്വന്തമായി ഒരു ജോടി ബോളിങ് ഷൂസ് പോലുമില്ലാതെയാണ് ഒരു ബൗളർ എന്ന നിലയിലുള്ള തന്റെ ആദ്യ മത്സരത്തിൽ ഹാർദിക് അഞ്ച് വിക്കറ്റുകള് വീഴ്ത്തിയതെന്ന് മഹിക കുറിച്ചു. 19 വയസു വരെ ബറോഡ ടീമിൽ ഹാർദിക് ഒരു ബാറ്റർ മാത്രമായിരുന്നെന്നും ഒരു സീനിയർ കോച്ച് ശ്രദ്ധിച്ചതിനുശേഷമാണ് ബൗളിങ്ങിലേക്ക് തിരിഞ്ഞതെന്നും മഹിക പറയുന്നു.
ഒരു ബാറ്റർ എന്ന നിലയിൽ വർഷങ്ങളോളം മികച്ച പ്രകടനം നടത്തിയിട്ടും ടീമിൽ ഇടം ഉറപ്പിക്കാൻ ഹാർദിക്കിന് കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകളിലൂടെ ടീമിൽ ഇടം നേടിയെടുക്കാനുള്ള അവന്റെ കഴിവുകേടും അർഹിച്ച സെലക്ഷൻ നഷ്ടപ്പെടുത്തിയെന്നും മഹിക പറയുന്നു. സ്‌കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഹാർദികിന് മറ്റ് വിനോദങ്ങളൊന്നും താങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാൽ പലപ്പോഴും പരിശീലനം കഴിഞ്ഞാലും ഗ്രൗണ്ടിൽ തന്നെ തുടർന്നു. പരിശീലനത്തിനായി എത്തുന്നവർക്ക് പന്ത് എറിഞ്ഞുകൊടുത്തു. ക്രിക്കറ്റിലുള്ള തന്റെ എല്ലാ ശ്രമങ്ങളും അവൻ മുന്നോട്ടുകൊണ്ടുപോയി. കാരണം അവന് അംഗീകാരം നേടിക്കൊടുത്ത ഏക കാര്യം അതായിരുന്നുവെന്നും മഹിക കുറിച്ചു.
ഒരു സീനിയർ കോച്ചാണ് ഹാർദികിന്റെ കരിയർ മാറ്റിമറിച്ചത്. അവൻ പന്ത് എറിയുന്നത് ശ്രദ്ധിച്ച അയാൾ കഴിവ് തിരിച്ചറിയുകയായിരുന്നു. അങ്ങനെ കുറച്ച ദിവസങ്ങൾക്കുശേഷം ഹാർദിക് ഓൾറൗണ്ടറായി അരങ്ങേറ്റം കുറിച്ചുവെന്നും ആ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയെന്നും മഹിക ശർമ പറയുന്നു.
പിന്നീട് ഐപിഎൽ ടീമിന്റെ ഭാഗമായതിനെ കുറിച്ചും ആറ് മാസങ്ങൾക്കുശേഷം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചതിനെ കുറിച്ചും മഹിക പോസ്റ്റിൽ പറയുന്നു. ഒരു സ്വപ്‌നത്തിനും ഈ തിരക്കഥ എഴുതാൻ കഴിയില്ലെന്നും ഹാർദിക് ഇന്ന് ചെയ്യുന്ന കാര്യത്തിൽ മറ്റാരേക്കാളും മികച്ചവനാണെന്നും കുറിപ്പിന്റെ അവസാനം മഹിക പറയുന്നു.
Content Highlights: Mahieka Sharma shared an emotional birthday note for Hardik Pandya's 33rd birthday., Details Hardik's struggles without bowling shoes and transition from batter to all-rounder., Highlights his dedication, sacrifices, and eventual rise to Team India and the IPL.
Published: 11 Oct 2026, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented