തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ബോളിവുഡിലെ താരദമ്പതിമാരായ കിയാര അദ്വാനിയും സിദ്ധാര്‍ഥ് മല്‍ഹോത്രയും. ഇതിന്റെ ഭാഗമായുള്ള പതിവ് പരിശോധനയ്ക്കായി ബുധനാഴ്ച വൈകീട്ട് ഇരുവരും ഒരു ക്ലിനിക്കിലെത്തിയിരുന്നു. ഒരുസംഘം പാപ്പരാസികളും താരദമ്പതിമാരെ പിന്തുടര്‍ന്ന് ഇവിടെയെത്തിയിരുന്നു.

To advertise here,

എന്നാല്‍ പാപ്പരാസികളുടെ വേട്ടയാടല്‍ സിദ്ധാര്‍ഥിനെ അസ്വസ്ഥനാക്കിയിരുന്നു. അദ്ദേഹം ഇത് പരസ്യമായി പ്രകടിപ്പിക്കുകയും പാപ്പരാസികളോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

'നിങ്ങള്‍ ഇനിയെങ്കിലും അല്‍പ്പം മര്യാദയോടെ പെരുമാറണം. ഒരുനിമിഷം. പുറകോട്ട് നില്‍ക്കൂ. മര്യാദയ്ക്ക് പെരുമാറൂ. എന്നെ ദേഷ്യം പിടിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? മര്യാദയ്ക്ക് പെരുമാറൂ.' -ഇതാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര പാപ്പരാസികളോട് പറയുന്നത്. സിദ്ധാര്‍ഥ് മാസ്‌ക് ധരിച്ചുകൊണ്ട് ഇക്കാര്യങ്ങള്‍ പറയുന്നത് വീഡിയോയില്‍ കാണാം. 

ഫെബ്രുവരി 28-നാണ് കിയാരയും സിദ്ധാര്‍ഥും തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന വിവരം ലോകത്തെ അറിയിച്ചത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്മാനം എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കിയാര കുറിച്ചത്. ഇരുവരും കയ്യില്‍ ഒരുജോഡി കുഞ്ഞുസോക്‌സുകള്‍ പിടിച്ച ചിത്രമാണ് ഒപ്പമുണ്ടായിരുന്നത്. 2023 ഫെബ്രുവരി ഏഴിനാണ് കിയാരയും സിദ്ധാര്‍ഥും വിവാഹിതരായത്.