അഭിനേത്രിയായും അവതാരകയായും പ്രേക്ഷകപ്രീതി നേടിയ താരമാണ് ശില്‍പബാല. ഇപ്പോഴിതാ താൻ നേരിട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് ശിൽപ. ശരീരത്തെ ബാധിച്ച ത്വക്ക് രോഗം കാരണം ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുവെന്ന് ശില്‍പ പറയുന്നു.
ഹൈഡ്രാഡെനിറ്റിസ് സുപ്പററ്റൈവ എന്ന ത്വക്ക് രോഗം ഉള്ളതായി രണ്ടുവര്‍ഷം മുന്‍പ് ശില്‍പബാല വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു. രോഗമുക്തിക്ക് വേണ്ടിയുള്ള ചികിത്സയിലായിരുന്നുവെന്നും ശരീരഭാരം കൂടിയിരുന്നുവെന്നും ശിൽപബാല പറയുന്നുണ്ട്.
ബുദ്ധിമുട്ടിയിരുന്ന സമയത്ത് ചിരിയും സന്തോഷമൊന്നും ഉണ്ടായിരുന്നില്ല. കൃത്രിമമായ മുഖവുമായി ആർക്കും മുന്നിലേക്ക് വരാൻ താത്പര്യമുണ്ടായിരുന്നില്ലെന്ന് ശിൽപ പറഞ്ഞു.
ജോലിയോ വ്യായായമോ ചെയ്യാത്തതിനാല്‍ ശരീരഭാരം വളരെയധികം കൂടി. ഗര്‍ഭകാലത്ത് പോലും ഇത്രയധികം ഭാരം ഉണ്ടായിരുന്നില്ല. 12 കിലോയോളമാണ് ഇക്കാലയളവില്‍ കൂടിയത്. ഭക്ഷണം കഴിക്കുന്നതിലും മധുരം കഴിക്കുന്നതിലുമായിരുന്നു സന്തോഷം. സ്‌ട്രെസ് ഈറ്റിങ്ങായിരുന്നു ഉണ്ടായിരുന്നത്. തടി കൂടിയതും കണ്ണിന് താഴെ കറുത്ത പാടുകള്‍ വന്നതും തന്നെ മാനസികമായി ബാധിച്ചുവെന്നും ശില്‍പ വീഡിയോയില്‍ പറയുന്നു.
കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് വീടെടുത്ത് മാറിയതിനെ കുറിച്ചും ശിൽപ വീഡിയോയില്‍ പറയുന്നുണ്ട്. മകളെ കൊച്ചിയിലെ സ്‌കൂളില്‍ ചേര്‍ത്തെന്നും സന്തോഷങ്ങള്‍ തിരികെ പിടിക്കുകയാണെന്നും ശില്‍പ കൂട്ടിച്ചേർത്തു.
അസഹനീയമായ വേദന നിറഞ്ഞ കുരുക്കള്‍ തൊലിയില്‍ ഉണ്ടാകുന്നതാണ് ഈ രോഗാവസ്ഥ. ജനിതകപരമോ ഹോര്‍മോണലോ ആയിരിക്കാം കാരണം. രോഗം വഷളാവാതിരിക്കാനും ലക്ഷണങ്ങൾ കുറയ്ക്കാനുമുള്ള ചികിത്സയാണ് നൽകിവരുന്നത്.
Content Highlights: Shilpabala about her period of mental breakdown
Published: 15 Dec 2024, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented