പ്രശസ്ത ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ മുംബൈയിലെ റെസ്റ്ററന്റാണ് ബാസ്റ്റിയണ്‍. സെലിബ്രിറ്റികളും ഇന്‍ഫ്‌ളുവന്‍സര്‍മാരും ഉള്‍പ്പെടെ നിരവധി പേരാണ് ഓരോ ദിവസവും ഇവിടേക്ക് വരുന്നത്. അങ്ങനെയെങ്കില്‍ മുംബൈയിലെ ഏറ്റവും തിരക്കേറിയ റെസ്റ്ററന്റുകളിലൊന്നായ ബാസ്റ്റിയണിന്റെ ഒരു ദിവസത്തെ വരുമാനം എത്രയായിരിക്കും? അതിന് ഉത്തരം നല്‍കുകയാണ് എഴുത്തുകാരി ശോഭാ ഡേ.
ഒറ്റരാത്രികൊണ്ട് മൂന്ന് കോടി രൂപ വരെയാണ് ബാസ്റ്റിയണ്‍ റെസ്റ്ററന്റ് ഉണ്ടാക്കുന്നത് എന്നാണ് ശോഭാ ഡേ പറയുന്നത്. സാധാരണ ദിവസങ്ങളില്‍ രണ്ട് കോടി രൂപയും വാരാന്ത്യങ്ങളില്‍ മൂന്ന് കോടി രൂപയുമാണ് വരുമാനമെന്ന് ശോഭ പറയുന്നു. ഈ കണക്ക് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ട് താന്‍ നേരിട്ട് റെസ്റ്ററന്റ് സന്ദര്‍ശിച്ചുവെന്നും ശോഭാ ഡേ ബര്‍ഖാ ദത്തുമായുള്ള പോഡ്കാസ്റ്റില്‍ പറഞ്ഞു.
'മുംബൈയില്‍ ഒഴുകുന്ന പണത്തിന്റെ കണക്ക് അത്ഭുതപ്പെടുത്തുന്നതാണ്. ഒരു റെസ്റ്ററന്റ് മാത്രം ഒറ്റരാത്രികൊണ്ട് ഉണ്ടാക്കുന്നത് രണ്ടോമൂന്നോ കോടി രൂപയാണ്. സാധാരണ രാത്രി രണ്ടുകോടി രൂപയും വാരാന്ത്യങ്ങളില്‍ മൂന്നുകോടിയും. ഈ കണക്ക് കേട്ടപ്പോള്‍ ഞാന്‍ തന്നെ നേരിട്ട് ഈ റെസ്റ്ററന്റില്‍ പോയി.' -ശോഭാ ഡേ പറഞ്ഞു.
ഏത് റെസ്റ്ററന്റാണെന്ന് ചോദിച്ചപ്പോഴാണ് ശോഭാ ഡേ ബാസ്റ്റിയണിന്റെ പേര് പറഞ്ഞത്. 'അത് ബാസ്റ്റിയണ്‍ ആണ്. പുതിയ ബാസ്റ്റിയണ്‍. നഗരത്തിന് മുകളിലായി 21,000 സ്‌ക്വയര്‍ ഫീറ്റിലുള്ള റെസ്റ്ററന്റാണ്. അതിനകത്തേക്ക് കയറിയാല്‍ 'ഞാനിതെവിടെയാ' എന്ന് തോന്നിപ്പോകും. നിങ്ങള്‍ക്കവിടെ നഗരത്തിന്റെ 360 ഡിഗ്രി കാഴ്ച ലഭിക്കും.' -ശോഭാ ഡേ പറഞ്ഞു.
ഒരു സായാഹ്നത്തില്‍ 1400 പേരെ അതിഥികളായി സ്വീകരിക്കാന്‍ റെസ്റ്ററന്റിന് കഴിയുമെന്ന് ശോഭാ ഡേ പറഞ്ഞു. ഓരോ മേശയിലുമുള്ളവര്‍ ലക്ഷങ്ങളാണ് അവിടെ ചെലവഴിക്കുക. റെസ്റ്ററന്റിന് മുന്നില്‍ ആളുകളുടെ നീണ്ടനിരയാണ് എപ്പോഴുമുണ്ടാകുക. ലംബോര്‍ഗിനിയും ആസ്റ്റണ്‍ മാര്‍ട്ടിനും പോലുള്ള ആഡംബര കാറില്‍ റോഡില്‍ അവര്‍ കാത്തുനില്‍ക്കുമെന്നും ശോഭ പറഞ്ഞു.
Content Highlights: Shobhaa De Reveals Shilpa Shetty's Mumbai Restaurant 'Bastian' Earns Up to ₹ 3 Crore Per Night
Published: 23 Oct 2025, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented