പ്രീമിയം ബ്രാൻഡിന്റെ ഫ്രഞ്ച് ഷാംപെയ്‌നുകൾക്ക് 1,88,550 രൂപ വരെ വിലയുണ്ട്.

ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ആരംഭിച്ച ആഡംബര റെസ്റ്ററന്റായ മെഴ്സിയിലെ ഭക്ഷണവിഭവങ്ങളുടെ വിലവിവരപ്പട്ടിക കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ. ആയിരത്തിനും പതിനായിരത്തിനും ഇടയിൽ വിലയുള്ള വിഭവങ്ങളും ലക്ഷങ്ങൾ വിലമതിക്കുന്ന മദ്യവുമാണ് റെസ്റ്ററന്റിലെ പ്രധാന ആകർഷണം.
മുംബൈയിലെ സെലിബ്രിറ്റികൾക്കിടയിൽ ഇതിനകം റെസ്റ്ററന്റ് ഹിറ്റായിക്കഴിഞ്ഞു. യൂറോപ്യൻ ശൈലിയിലുള്ള ഇന്റീരിയറും ഭക്ഷണരീതികളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 2025-ലാണ് ബിസിനസ് പങ്കാളികളായ കേതുൽ പരീഖ്, ഗൗരവ് പരീഖ് എന്നിവർക്കൊപ്പം അർപിത ഈ സംരംഭം ആരംഭിച്ചത്.
'പൊള്ളുന്ന' മെനു
ഷെഫിന്റെ സ്‌പെഷ്യൽ വിഭവങ്ങളിൽ ഒന്നായ ട്രഫിൾ പാസ്തയ്ക്ക് 8,500 രൂപയാണ് വില. റെസ്റ്ററന്റിൽ വെച്ച് ഉപഭോക്താക്കളുടെ മുന്നിൽ ലൈവായി സ്പഗെറ്റിയും ട്രഫിൾ സോസും ചേർത്താണ് ഇത് തയ്യാറക്കുന്നത്. ഷെഫ് സ്‌പെഷ്യൽ ഐറ്റമായ റെഡ് സ്നാപ്പർ മീൻ വിഭവത്തിന് 10,000 രൂപയാണ് വില! ഭക്ഷണത്തിന് മാത്രമല്ല, പാനീയങ്ങൾക്കും വൻ തുകയാണ് റെസ്റ്ററന്റിൽ ഈടാക്കുന്നത്.
പ്രീമിയം ബ്രാൻഡിന്റെ ഫ്രഞ്ച് ഷാംപെയ്‌നുകൾക്ക് 1,88,550 രൂപ വരെ വിലയുണ്ട്. റെസ്റ്ററന്റിലെ പ്രീമിയം വൈനുകൾക്ക് 50,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. കോക്ടെയിലുകൾക്ക് 1,200 രൂപയും ഈടാക്കുന്നുണ്ട്.
ദുബായിലെ പ്രശസ്തമായ റെസ്റ്ററന്റിൽ ദീർഘകാലം പ്രവർത്തിച്ച പ്രശസ്ത ഷെഫ് ഡെനിസ് കോളാണ് മെഴ്സിയുടെ വിഭവങ്ങൾ തിരഞ്ഞെടുക്കുന്നതിലും തയ്യാറെടുക്കുന്നതിലും നേതൃത്വം നൽകുന്നത്.
പ്രമുഖ ഷെഫുമാരുടെ ട്രയലുകൾക്ക് ശേഷമാണ് സൽമാൻ ഖാന്റെ സഹോദരിയും പങ്കാളികളും ചേർന്ന് ഡെനിസിനെ റസ്റ്ററന്റിന്റെ ഹെഡ് ഷെഫായി തിരഞ്ഞെടുത്തത്. ദുബായിലെ പ്രശസ്ത റെസ്റ്ററന്റിലെ ഷെഫായ സുഹൃത്താണ് ഡെനിസിനെ നിർദേശിച്ചതെന്നും, മുംബൈയിൽ നടത്തിയ പാചക ട്രയലിൽ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ബോധ്യപ്പെട്ട ശേഷമാണ് ചുമതലയേൽപ്പിച്ചതെന്നും അർപിത മുൻപ് നൽകിയ ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
Content Highlights: Arpita Khan launched luxury restaurant 'Mercii' in Mumbai with business partners., Menu features expensive items like Truffle Pasta on Wheel for Rs 8,500 and Salt Crusted Red Snapper for Rs 10,000., Premium French champagne costs up to Rs 1,88,550, and cocktails are priced around Rs 1,200., Renowned chef Deniss Koll leads the kitchen as the head chef.
Published: 11 Aug 2026, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented