മിസിസ് ഇന്ത്യ മത്സരത്തിൽ റണ്ണറപ്പ് കിരീടം നേടി മലയാളി ഡെന്റൽ ഡോക്ടറും. തിരുവനന്തപുരം സ്വദേശിനി ശിഖാ സന്തോഷാണ് രാജസ്ഥാനിൽ നടന്ന യുഎംപി മിസിസ് ഇന്ത്യ 2025-ൽ മൂന്നാംസ്ഥാനം നേടിയത്. ഡെന്റൽ ഡോക്ടറായ ശിഖ വിവാഹത്തിനുശേഷമാണ് മോഡലിങ് എന്ന സ്വപ്നത്തിലേക്കിറങ്ങിയത്.

To advertise here,

പാപ്പനംകോട് വിശ്വംഭരൻ റോഡ് പിഎംആർഎ സി 76 ശ്രീഗിരിയിലേക്ക് ശിഖ വിവാഹം കഴിഞ്ഞെത്തുമ്പോൾ മോഡലിങ്ങിനോടുള്ള ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. മിസിസ് ഇന്ത്യ ആയതോടെ തേടിവന്ന നേട്ടങ്ങൾ ചെറുതല്ല. തമിഴ്, മലയാളം സിനിമകളിൽ ഇതിനോടകം അഭിനയിച്ചു. മിസിസ് ഇന്ത്യയ്ക്കു പുറമേ മിസ് കേരള നാലാംസ്ഥാനവും മിസ് വെവേഷിയസ്, സൈബ കോണ്ടസ്റ്റ്(2022), ഓൾ കേരള ഡോക്ടേഴ്സ് പേജന്റ്(2025) മത്സരങ്ങളിലും വിജയിയാണ് ഇവർ.

കോഴിക്കോടാണ് ശിഖയുടെ സ്വന്തം നാട്. എൻജിനിയറും തിരുവനന്തപുരം സ്വദേശിയുമായ അരവിന്ദ് ഭർത്താവാണ്. ഭർതൃപിതാവ് ശ്രീകുമാറിന്റെയും മാതാവ് ഗിരിജയുടെയും പിന്തുണയാണ് വിജയത്തിനു പിന്നിലെന്ന് ശിഖ പറയുന്നു.