ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ഗ്രാന്റ് ഫിനാലെയിൽ ചരിത്രവിജയം നേടി കേരളത്തിൽനിന്നുള്ള കെസിയ ലിസ് മെജോ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മത്സരാർത്ഥികളെ മറികടന്നാണ് മാവേലിക്കര സ്വദേശിയും പത്തൊമ്പതുകാരിയുമായ കെസിയ കിരീടം സ്വന്തമാക്കിയത്. മിസ് യൂണിവേഴ്സ് ഇന്ത്യ പട്ടം നേടുന്ന ആദ്യ മലയാളി വനിത കൂടിയാണ് കെസിയ.

To advertise here,

ഔദ്യോഗികമായി മിസ് യൂണിവേഴ്സ് കേരള മത്സരത്തിന്റെ സ്‌പോൺസേഴ്‌സ് എന്ന നിലയിൽ മാത്രമല്ല കെസിയയുടെ തനതായ സ്‌റ്റൈൽ സ്റ്റേറ്റ്‌മെന്റ് അടയാളപ്പെടുത്താൻ ഈ മത്സരത്തിലുടനീളം ഒപ്പമുണ്ടായിരുന്നു ശീമാട്ടിയും ബീന കണ്ണൻ കോട്ട്യൂറും.

ഇന്ത്യൻ പരമ്പരാഗത നെയ്ത്തുരീതികളെ ആധുനിക ഫാഷൻ സങ്കൽപ്പങ്ങളുമായി ഒരുമിപ്പിക്കുന്ന ബീന കണ്ണൻ കോട്ട്യൂറിന്റെ എക്സ്‌ക്ലൂസീവ് ഡിസൈനുകളാണ് വേദിയിൽ കെസിയയുടെ ആത്മവിശ്വാസത്തിനും റോയൽ ലുക്കിനും തിളക്കമേകിയത്. ഓരോ റൗണ്ടിലും കെസിയയുടെ വ്യക്തിത്വത്തിനും പേഴ്സണൽ സ്‌റ്റൈലിനും അനുയോജ്യമായ രീതിയിൽ ഹെഡ് ഡിസൈനർ ജോബിനും ശീമാട്ടി സിഇഒ ബീന കണ്ണനും ചേർന്ന് പ്രത്യേകം തയ്യാറാക്കിയ ഈ ഡിസൈനർ വസ്ത്രങ്ങൾ മിസ് യൂണിവേഴ്സ് വേദിയിലുടനീളം ശ്രദ്ധ പിടിച്ചുപറ്റി. ഈ വിശ്വവിജയത്തിന് പിന്നിൽ പ്രവർത്തിക്കുകയും 'ബെസ്റ്റ് സ്റ്റേറ്റ് ഡയറക്ടർ' പുരസ്‌കാരം നേടുകയും ചെയ്ത കേരളത്തിന്റെ സ്റ്റേറ്റ് ഡയറക്ടർ അർച്ചന രവിയുടെ നേട്ടവും അഭിനന്ദാർഹമാണ്.