തന്റെ ഗുരുവിന്റെ അസുഖവിവരത്തേക്കുറിച്ചാണ് ശ്യാമലി ഡേ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഗുരുവിന് അർബുദമാണെന്നും തന്റെ ഇപ്പോഴത്തെ ശ്രദ്ധ അദ്ദേഹത്തിന്റെ സൗഖ്യം മാത്രമാണെന്നും ശ്യാമലി എഴുതി.

ശ്യാമലി ഡേ | ഫോട്ടോ: www.instagram.com/shhyamalide/?hl=en
നടി സാമന്തയും സംവിധായകൻ രാജ് നിദിമോരുവും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ആശംസകൾക്കൊപ്പം വിമർശനങ്ങളും സാമന്ത നേരിടുന്നുണ്ട്. രാജ്-സാമന്ത വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾക്ക് പിന്നാലെ രാജിന്റെ ആദ്യഭാര്യയായ ശ്യാമലി ഡേയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ചർച്ചയായിരുന്നു. ഇപ്പോൾ തനിക്ക് പിന്തുണ നൽകിയവർക്കെല്ലാം നന്ദി അറിയിച്ചുകൊണ്ട് അവർ ഇൻസ്റ്റാഗ്രാമിൽ പുതിയൊരു സ്റ്റോറി പങ്കുവച്ചിരിക്കുകയാണ്.
തന്റെ ഗുരുവിന്റെ അസുഖവിവരത്തേക്കുറിച്ചാണ് ശ്യാമലി ഡേ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഗുരുവിന് അർബുദമാണെന്നും തന്റെ ഇപ്പോഴത്തെ ശ്രദ്ധ അദ്ദേഹത്തിന്റെ സൗഖ്യം മാത്രമാണെന്നും ശ്യാമലി എഴുതി. അഭിമുഖങ്ങൾ നൽകി മാധ്യമശ്രദ്ധ നേടാനോ, സഹതാപം നേടാനോ താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ കുറിച്ചു.
"നന്ദി, എല്ലാ സ്നേഹത്തിനും നല്ല ആശംസകൾക്കും, ഊഷ്മളമായ വാക്കുകൾക്കും, അനുഗ്രഹങ്ങൾക്കും വളരെ നന്ദി. ഒന്നുമറിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു രാത്രി മുഴുവൻ ഉറക്കമില്ലാതെ ആലോചിച്ചു. എനിക്ക് ലഭിക്കുന്ന ഈ നന്മകളെയെല്ലാം തിരിച്ചറിയാതെ പോകുന്നത് നന്ദികേടും മര്യാദകേടുമാണ് എന്ന് ഞാൻ മനസ്സിലാക്കി. വർഷങ്ങളായി ഞാൻ മെഡിറ്റേഷൻ ഓൺ ട്വിൻ ഹാർട്ട്സ് പരിശീലിക്കുന്നു. ഈ ധ്യാനം ചെയ്യുമ്പോൾ എന്റെ മാതൃഭൂമിക്കും എല്ലാ വ്യക്തികൾക്കും, സകല ജീവജാലങ്ങൾക്കും സമാധാനം, സ്നേഹം, ക്ഷമ, പ്രത്യാശ, വെളിച്ചം, സന്തോഷം, വാത്സല്യം, നല്ല ചിന്തകൾ, നന്മ ചെയ്യാനുള്ള ഇച്ഛാശക്തി എന്നിവ നൽകി അനുഗ്രഹിക്കുന്നു.
ഒരു സുഹൃത്ത് എന്നെ ഓർമ്മിപ്പിച്ചതുപോലെ, എനിക്കിപ്പോൾ ലഭിക്കുന്നത് ഈ ഊർജം തന്നെ എന്നിലേക്ക് തിരികെ വരുന്നതാണ്. എനിക്കൊരു ടീമോ, പിആറോ, സ്റ്റാഫോ, പേജ് കൈകാര്യം ചെയ്യാൻ സഹായിക്കുന്നവരോ ഇല്ല. എന്റെ പൂർണമായ ശ്രദ്ധ ആവശ്യമുള്ള ഒരു കാര്യവുമായി മല്ലിടുമ്പോൾ തന്നെ ഞാൻ നേരിട്ട് പ്രതികരിക്കുകയാണ്. നവംബർ 9-ന് എന്റെ ജ്യോതിഷ് ഗുരുവിന് നാലാം ഘട്ട അർബുദം സ്ഥിരീകരിച്ചു. നിർഭാഗ്യവശാൽ ഇത് തലച്ചോറുൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. എന്റെ ശ്രദ്ധ ഇപ്പോൾ എവിടെയായിരിക്കുമെന്ന് നിങ്ങൾക്കെല്ലാവർക്കും മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട്, ഒരു വിനീതമായ അപേക്ഷ ഈ ഇടം വൃത്തിയായി സൂക്ഷിക്കുക.
നന്ദി, നന്ദി, നന്ദി. ഓരോ വ്യക്തിയും, ഓരോ ജീവിയും നല്ല ആരോഗ്യത്തോടും, സന്തോഷത്തോടും, ഐശ്വര്യത്തോടും, ആത്മീയതയോടും കൂടി അനുഗ്രഹിക്കപ്പെടട്ടെ. പുതിയ വാർത്തകളും ഡ്രാമകളും തേടുന്നവരോടാണ്, നിങ്ങൾക്കത് ഇവിടെ കാണാൻ കഴിയില്ല. നിങ്ങൾ ഇതിൽ നിന്ന് പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ അറ്റൻഷൻ കിട്ടാനോ, മാധ്യമ ശ്രദ്ധ കിട്ടാനോ പ്രത്യേക അഭിമുഖങ്ങൾ ബ്രാൻഡ് പ്രൊമോഷനുകൾ, പെയ്ഡ് പാർട്ണർഷിപ് എന്നിവ നൽകാനോ, സഹതാപം നേടാനോ ആഗ്രഹിക്കുന്നില്ല. ഇവിടെ നിന്ന് ആർക്കും ഒന്നും ലഭിക്കുകയില്ല , നന്ദി." ശ്യാമലി ഡേ കുറിച്ചു.
Content Highlights: Shhyamali De shares a heartfelt update on her guru`s battle with Stage 4 cancer, her focus on his recovery, and requests privacy amidst media attention.
Published: 04 Dec 2025, 04:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented