തികച്ചും അപ്രതീക്ഷിതമായാണ് നടി ഷെഫാലി ജരിവാലയുടെ മരണവാര്‍ത്ത സിനിമാ ലോകം കേട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു നടിയുടെ മരണം. ഇപ്പോഴിതാ 'നാച്ച് ബലിയേ', 'ബിഗ് ബോസ് 13' തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ ജനപ്രീതി നേടിയ ഷെഫാലിയുടെ മരണത്തിൽ ഷെഫാലിയുടെ മുൻ ഭർത്താവും ഗായകനുമായ ഹർമീത് സിംഗ് പ്രതികരിച്ചിരിക്കുകയാണ്.
മരണവാർത്ത വിശ്വസിക്കാനാകുന്നില്ലെന്നും ഞെട്ടിക്കുന്നതാണെന്നും ഹർമീത് പറഞ്ഞു. 2004-ൽ വിവാഹിതരായ ഷെഫാലിയും ഹർമീതും 2009-ൽ വേർപിരിഞ്ഞെങ്കിലും സൗഹൃദപരമായ ബന്ധം നിലനിർത്തിയിരുന്നു. മൂന്ന് വർഷം മുമ്പ് ബംഗ്ലാദേശിൽ നടന്ന ഒരു ഷോയ്ക്ക് ശേഷം തിരികെ ഷെഫാലിയോടൊപ്പം വരുമ്പോൾ സ്വകാര്യ വിമാനത്തിൽ വെച്ചുണ്ടായ ദീർഘമായ സംഭാഷണത്തെ പറ്റി ഹർമീത് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഓർത്തെടുത്തു. "സണ്ണി ലിയോൺ, ഷെഫാലി എന്നിവരോടൊപ്പമാണ് തിരിച്ചുവന്നത്. ഷെഫാലിയും ഞാനും അടുത്തടുത്ത് ഇരുന്ന് ഏറെ നേരം സംസാരിച്ചു"- അദ്ദേഹം പറഞ്ഞു. നിലവിൽ യൂറോപ്പിൽ ആയതിനാൽ ഷെഫാലിയുടെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തതിലുള്ള ദുഃഖവും ഹർമീത് പ്രകടിപ്പിച്ചു.
എന്നാൽ ഹർമീതുമായുള്ള വിവാഹബന്ധത്തിൽ താൻ നേരിടേണ്ടിവന്ന മാനസിക അതിക്രമങ്ങളേക്കുറിച്ച് ഒരു അഭിമുഖത്തിൽ ഷെഫാലി മുമ്പ് തുറന്നുപറഞ്ഞിട്ടുണ്ട്. 'എല്ലാ അതിക്രമങ്ങളും ശാരീരികമാകണമെന്നില്ല. മാനസിക അതിക്രമങ്ങളും ഒരുപാട് സംഭവിക്കുന്നുണ്ട്, അത് നമ്മുടെ ജീവിതത്തിലെ സന്തോഷം ഇല്ലാതാക്കിയേക്കാം. എനിക്ക് സ്വന്തമായി തീരുമാനം എടുക്കാൻ കഴിഞ്ഞതിൻ്റെ ഒരു കാരണം ഞാൻ സ്വതന്ത്രയായിരുന്നു എന്നതാണ്. ഞാൻ സമ്പാദിച്ചിരുന്നു. നമ്മുടെ രാജ്യത്ത് ഏറ്റവും അധികം ഭീതിപ്പെടുത്ത ഘടകം സമൂഹമാണ്. വിവാഹമോചനം ഇന്നും ടാബൂവാണ്.എന്താണ് ശരിയെന്ന് തോന്നുന്നത് അത് ചെയ്യണം എന്ന ചിന്താഗതിയിലാണ് ഞാൻ വളർന്നത്. അതിനാൽ അത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞു, എനിക്ക് ശക്തമായ പിന്തുണയും ഉണ്ടായിരുന്നു"- എന്നാണ് ഷെഫാലി അന്ന് പറഞ്ഞത്.
ഹർമീതുമായുള്ള വിവാഹമോചനത്തിനു ശേഷം നടൻ പരാഗ് ത്യാഗിയുമായി ഷെഫാലി പ്രണയത്തിലാവുകയും 2014-ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
Content Highlights: Shefali Jariwala, death, heart attack, Harmeet Singh, Meet Bros, ex-husband, reaction, reality show
Published: 02 Jul 2025, 11:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented