1980-ലാണ് ശത്രുഘ്‌നൻ സിൻഹയും പൂനം സിൻഹയും വിവാഹിതരായത്. 1965-ൽ ഒരു ട്രെയ്ൻ യാത്രക്കിടെയായിരുന്നും ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് പൂനം സ്‌കൂൾ വിദ്യാർഥിയായിരുന്നു. ശത്രുഘ്‌നൻ സിൻഹ എഫ്ടിടിഐയിൽ സിനിമ പഠിക്കാൻ പോകുകയായിരുന്നു. അന്ന് ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ താൻ പൂനം സിൻഹയുടെ സൗന്ദര്യത്തിൽ വീണുപോയെന്ന് ശത്രുഘ്‌നൻ സിൻഹ തന്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്.

To advertise here,

വിവാഹത്തിന് മുമ്പ് 14 വർഷത്തോളം ഇരുവരും പ്രണയിച്ചു. എന്നാൽ അതിനിടയിൽ ശത്രുഘ്‌നൻ സിൻഹയുടെ ജീവിതത്തിൽ പല കാര്യങ്ങളും സംഭവിച്ചു. അദ്ദേഹം ബോളിവുഡിൽ മേൽവിലാസമുണ്ടാക്കുകയും നടി റീന റോയിയുമായി പ്രണയത്തിലാകുകയും ചെയ്തു. ഈ പ്രണയം ടാബ്ലോയ്ഡുകൾ ആഘോഷിക്കുകയും ചെയ്തു. പൂനം സിൻഹയെ വിവാഹം ചെയ്ത ശേഷം റീനയുമായുള്ള ബന്ധം ശത്രുഘ്‌നൻ സിൻഹ തുടർന്നു. വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് വരെ ലണ്ടനിൽ റീനയോടൊപ്പമായിരുന്നു അദ്ദേഹം. ഭാരതി എസ് പ്രഥാൻ എഴുതിയ 'എനിതിംഗ് ബട്ട് ഖാമോഷ്' എന്ന അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ ഇക്കാര്യങ്ങളെല്ലാം ശത്രുഘ്‌നൻ സിൻഹ പറയുന്നുണ്ട്.

പൂനത്തെ വിവാഹം കഴിക്കാൻ നിശ്ചയിച്ചതിന് രണ്ട് ദിവസങ്ങൾക്ക് മുൻപ് ശത്രുഘ്‌നൻ ഒരു സ്റ്റേജ് ഷോയ്ക്കായി റീന റോയിയോടൊപ്പം ലണ്ടനിലായിരുന്നു. അന്ന് സംഗീതസംവിധായകരായ കല്യാൺജി-ആനന്ദ്ജി ലണ്ടനിലെ കാണികളോട് ശത്രുഘ്‌നൻ സിൻഹയുടെ വിവാഹക്കാര്യം പറഞ്ഞു. തന്റെ ജീവിതത്തിലെ വിവാഹം കഴിക്കാൻ പോകുകയാണെന്ന് പറഞ്ഞു. ആ സമയത്ത് ശ്ത്രുഘ്‌നൻ സിൻഹയുടെ അടുത്ത് തല താഴ്ത്തി റീന നിൽപ്പുണ്ടായിരുന്നു. അന്ന് വിവാഹത്തിൽനിന്ന് പിന്മാറാൻ അവസാന നിമിഷംവരെ ശത്രുഘ്‌നൻ സിൻഹ ആഗ്രഹിച്ചിരുന്നു. എന്നാൽ റീന അതിന് സമ്മതിച്ചില്ല. ലണ്ടനിൽ നിന്ന് റീന ശത്രുഘ്‌നൻ സിൻഹയെ വിമാനത്താവളത്തിൽ എത്തിച്ചു. നിർബന്ധിച്ച് മുംബൈയിലേക്ക് ടിക്കറ്റെടുത്തു കൊടുത്തു. ആ സമയത്തെല്ലാം ശത്രുഘ്‌നൻ സിൻഹ വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന ഭയത്തിലാണ് മുംബൈയിൽ പൂനം കഴിഞ്ഞതെന്നും ജീവചരിത്രത്തിൽ പറയുന്നു.

രണ്ട് ദിവസത്തെ ആ ട്രെയിൻ യാത്രയ്ക്കുശേഷം പിന്നീട് 1968-ൽ പൂനം 'മിസ്സ് യംഗ് ഇന്ത്യ' കിരീടം നേടിയപ്പോഴാണ് ശത്രുഘ്‌നൻ സിൻഹ വീണ്ടും ശ്രദ്ധിക്കുന്നത്. അന്നൊക്കെ, സൗന്ദര്യമത്സര വിജയികൾക്ക് സിനിമകളിൽ അഭിനയിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നു. അങ്ങനെ ശത്രുഘ്‌നന് മുമ്പേ പൂനം സിനിമയിൽ അഭിനയിച്ചു. 1971-ൽ 'ധർത്തി കി ഗോദ് മേം' എന്ന സിനിമയിൽ അവർ ഒന്നിച്ചെത്തി. അന്നുമുതലാണ് പ്രണയം കൂടുതൽ ശക്തമാകുന്നത്. എന്നാൽ ശത്രുഘ്‌നന് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു. സിനിമയുടെ സെലിബ്രിറ്റി സ്റ്റാറ്റസിൽ താൻ പലപ്പോഴും പലതും മറന്നുപോയെന്ന് അദ്ദേഹം ജീവചരിത്രത്തിൽ പറയുന്നുണ്ട്. പൂനത്തെ വഞ്ചിക്കുയാണെന്ന തരത്തിൽ കുറ്റബോധം തോന്നിയ ശത്രുഘ്‌നൻ പതുക്കെ ആ ബന്ധത്തിൽനിന്ന് പിന്മാറി. പൂനം വളരെ നല്ലവളാണെന്നും തന്നേക്കാൾ മികച്ചത് അർഹിക്കുന്നുണ്ടെന്ന തോന്നുമായിരുന്നു ആ തീരുമാനത്തിന് പിന്നിൽ. അങ്ങനെ അവർ മൂന്ന് വർഷം പിരിഞ്ഞിരുന്നു. പൂനം കരിയർ ഉപേക്ഷിക്കുകയും ശത്രുഘ്‌നൻ സിൻഹയ്ക്കായി തന്റെ ജീവിതം രൂപപ്പെടുത്തുകയും ചെയ്തപ്പോൾ ആ സമർപ്പണം തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പുസ്തകത്തിൽ പറയുന്നുണ്ട്.

റീനയുമായുള്ള ബന്ധം പൂനത്തെ ഒരുപാട് വേദനിപ്പിച്ചിരുന്നു. ടാബ്ലോയ്ഡുകൾ അവരെ കുറിച്ച് ഒട്ടേറെ വാർത്തകൾ എഴുതി. അമിതാഭ് ബച്ചൻ-രേഖ, ധർമ്മേന്ദ്ര-ഹേമ മാലിനി ബന്ധം പോലെയാണ് റീനയും ശത്രുഘ്‌നനുമെന്ന് പലരും പറഞ്ഞു. ഒടുവിൽ വിവാഹക്കാര്യമെത്തിയപ്പോൾ ആരെ ഉപേക്ഷിക്കുമെന്ന ധർമസങ്കടത്തിലായിരുന്നു ശത്രുഘ്‌നൻ സിൻഹ. ഒടുവിൽ അമ്മയുടെ ഇടപെടലിനു ശേഷം ശത്രുഘ്‌നൻ പൂനം സിൻഹയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും റീന റോയിയെ ഈ തീരുമാനം അറിയിക്കുകയും ചെയ്തു.

ഇതെല്ലാം നടക്കുമ്പോൾ പൂനം സിൻഹ വളരെയധികം വൈകാരിക സമ്മർദ്ദം അനുഭവിച്ചു. റീനയും അതേ അവസ്ഥയിലായിരുന്നു. 'ഉപയോഗിക്കാനും ഉപേക്ഷിക്കാനുമുള്ള ഒരു കളിപ്പാട്ടമാണോ' താനെന്ന് റീന സ്വയം ചോദിച്ചു. അന്ന് താൻ കടന്നുപോയെ പ്രതിസന്ധിയെ കുറിച്ച് ശത്രുഘ്‌നൻ സിൻഹ പുസ്തകത്തിൽ പറയുന്നുണ്ട്. 'നിങ്ങൾ വീട്ടിൽ ആയിരിക്കുമ്പോൾ കാമുകിയെ അവഗണിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് കുറ്റബോധം തോന്നും. നിങ്ങൾ കാമുകിയോടൊപ്പമായിരിക്കുമ്പോൾ നിങ്ങളുടെ ഭാര്യയെക്കുറിച്ച് നിങ്ങൾക്ക് കുറ്റബോധം തോന്നും,'എന്നാണ് അദ്ദേഹം പുസ്തകത്തിൽ പറയുന്നത്.

ശത്രുഘ്‌നൻ സിൻഹ തന്നെ ഭാര്യയായി അംഗീകരിക്കില്ലെന്ന് മനസിലാക്കിയതോടെ റീന ബന്ധത്തിൽനിന്ന് പിന്മാറി. പിന്നീട് പാക് ക്രിക്കറ്റ് താരം മോഹൻ സിൻഹയെ വിവാഹം ചെയ്തു. ഇരുവരും പിന്നീട് വിവാഹമോചിതരായി.