
സെലീന ഗോമസും ബെന്നി ബ്ലാങ്കോയും | Photo: instagram/ selena gomez
അമേരിക്കന്‍ പോപ് ഗായികയും നടിയുമായ സെലീന ഗോമസും മ്യൂസിക് പ്രൊഡ്യൂസര്‍ ബെന്നി ബ്ലാങ്കോയും വിവാഹിതരായി. കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയിലെ ഗലോറ്റയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഇതിന്റെ ചിത്രങ്ങല്‍ സെലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'എന്റെ ഭാര്യ' എന്നാണ് ഇതിന് താഴെ ബെന്നി കമന്റ് ചെയ്തത്.
70 ഏക്കര്‍ വരുന്ന സ്വകാര്യ പ്ലാന്റേഷനിലാണ് വിവാഹ വേദി ഒരുക്കിയിരുന്നത്. മുന്നൂറോളം അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തു. വൈറ്റ് ഗൗണായിരുന്നു സെലീനയുടെ വിവാഹവേഷം. ഫ്‌ളോറല്‍ ഹാല്‍ട്ടര്‍ നെക്ക്‌ലൈനും ഓപ്പണ്‍ ബാക്കുമായിരുന്നു ഗൗണിന്റെ പ്രത്യേകത. ഒപ്പം ഡയമണ്ട് ആഭരണങ്ങളും അണിഞ്ഞു. കറുപ്പ് സ്യൂട്ടായിരുന്നു ബെന്നിയുടെ ഔട്ട്ഫിറ്റ്.
ടെയ്‌ലര്‍ സ്വിഫ്റ്റ്, പാരിസ് ഹില്‍ട്ടണ്‍, സ്റ്റീവ് മാര്‍ട്ടിന്‍, മാര്‍ട്ടിന്‍ ഷോര്‍ട്ട്, പോള്‍ റൂഡ് തുടങ്ങി നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തില്‍ പങ്കെടുത്തു. 33-കാരിയായ സെലീനയും 37-കാരനായ ബെന്നിയും 2023 ഡിസംബറിലാണ് തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഒരു വര്‍ഷത്തിനുശേഷം കഴിഞ്ഞ ഡിസംബറില്‍ ഇരുവരുടേയും വിവാഹനിശ്ചയവും കഴിഞ്ഞു.
ഒരു മില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ഡയമണ്ട് റിങ് നല്‍കിയാണ് ബെന്നി സെലീനയെ പ്രൊപ്പോസ് ചെയ്തത്. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്നാണ് സെലീന നേരത്തെ ബെന്നിയെ കുറിച്ച് പറഞ്ഞത്.
നേരത്തെ ജസ്റ്റിന്‍ ബീബറുമായി സെലീന പ്രണയത്തിലായിരുന്നു. എട്ട് വര്‍ഷത്തെ ബന്ധത്തിനുശേഷം ഇരുവരും 2018-ല്‍ വേര്‍പിരിഞ്ഞു. പത്ത് വര്‍ഷത്തോളമായി സെലീനയും ബെന്നിയും സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് മ്യൂസിക് ആല്‍ബങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Content Highlights: Selena Gomez marries music producer Benny Blanco
Published: 28 Sept 2025, 03:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented