വിവാഹ ബന്ധത്തിൽ നിന്ന് പിന്മാറുന്നതായി സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ്‌വുമണുമായ സീമ വിനീത്. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ്  നിശാന്തുമായി വേർപിരിയുന്നതായി സീമ അറിയച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. ഇരുവരുടേയും മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഈ തീരുമാനമെടുക്കുന്നതെന്നും സീമ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. 

To advertise here,

സീമ വിനീത് പങ്കുവെച്ച പോസ്റ്റിൻ്റെ പൂർണ്ണ രൂപം;

'ഒരുപാട് ആലോചിച്ചതിന് ശേഷം, പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹ നിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിന് ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്തതീരുമാനത്തില്‍ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ദയയോടെ അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞ് അംഗീകരിച്ചുകൊണ്ട്, ഇത് പരസ്പ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അതികം വിനയപൂര്‍വം നിങ്ങളെ അറിയിച്ചുകൊള്ളുന്നു'...

പരസ്പരം മോതിരം കൈമാറുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് സീമ തന്നെയാണ് വിവാഹ നിശ്ചയ വാർത്ത പുറത്തുവിട്ടത്. വരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വിവാഹ തീയതിയും വ്യക്തമാക്കിയിരുന്നില്ല.