തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരിക്കലും മറക്കാനാകാത്ത അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരമായ സാറാ അലി ഖാന്‍. തന്റെ സ്വപ്‌ന സ്ഥാപനമായ ഓക്‌സ്‌ഫോഡില്‍ നിന്നും പ്രവേശനം നിരസിക്കപ്പെട്ടതിനെക്കുറിച്ചാണ് താരം പങ്കുവെച്ചത്. എന്നാല്‍ നിരസിക്കപ്പെട്ടതിന്റെ വേദന എങ്ങനെയാണ് തന്റെ ഇഷ്ടത്തെ കണ്ടെത്താന്‍ സഹായിച്ചതെന്നും സാറ പങ്കുവെച്ചു.

To advertise here,

“ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോഡില്‍ പഠിക്കാനായിരുന്നു സ്വപ്‌നം കണ്ടിരുന്നത്. എന്നാല്‍ അവിടെനിന്നും പ്രവേശനം നിരസിക്കപ്പെട്ടു. അന്ന് തന്റെ ലോകം അവസാനിക്കുമെന്നാണ് കരുതിയത്. എന്തുചെയ്യണം എന്നറിയില്ലായിരുന്നു. അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. കുറേ കരഞ്ഞു. എന്നാല്‍ ചില നഷ്ടങ്ങള്‍ മനോഹരമായ അനുഭവത്തിന് വഴിയൊരുക്കുന്നതായിരിക്കും.” സാറ പറഞ്ഞു.
 

ഓക്‌സ്‌ഫോഡില്‍ പ്രവേശനം ലഭിക്കാതിരുന്നതിനാൽ കൊളംബിയ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുത്തു. ചില കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ചത് പോലെ നടക്കാത്തതിന് ഒരു കാരണമുണ്ട് എന്ന് മനസിലാക്കിയത് അപ്പോഴാണ്. ന്യൂയോര്‍ക്കില്‍ ചെലവഴിച്ച ആ മൂന്ന് വര്‍ഷങ്ങള്‍ക്ക് വേണ്ടി എന്തുവേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് സാറ  പറഞ്ഞു.