ഫിലിംഫെയര്‍ അവാര്‍ഡ് പരിപാടിക്കായാണ് താരം കേരളത്തിലെത്തിയത്

ദംഗൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച ബോളിവുഡ് താരമാണ് സന്യ മൽഹോത്ര. ബദായ് ഹോ, ഫോട്ടോഗ്രാഫ്, ലുഡോ, ജവാൻ തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനമായിരുന്നു സന്യ നടത്തിയത്. ഇപ്പോഴിതാ കേരളത്തിൽ എത്തിയതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സന്യ. ഈ വർഷത്തെ ഫിലിംഫെയർ അവാർഡ് പരിപാടിക്കായാണ് താരം കേരളത്തിലെത്തിയത്. കൊച്ചിയിലാണ് ഫിലിംഫെയർ അവാർഡ് പരിപാടി നടക്കുന്നത്.
ആദ്യമായാണ് കേരളത്തിലെത്തുന്നതെന്നും ഇവിടെ നിന്ന് പോകാൻ തോന്നുന്നില്ലെന്നും സന്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ശാന്തമായ ഇടമാണ് കേരളമെന്നും താരം കൂട്ടിച്ചേർത്തു. ഹോട്ടലിൽ നിന്നും റിഹേഴ്‌സലിനിടയിൽ നിന്നുമെല്ലാമുള്ള ചിത്രങ്ങളും വീഡിയോകളും പോസ്റ്റിൽ പങ്കുവെച്ചിരുന്നു.
'ആദ്യമായാണ് കേരളത്തിലെത്തുന്നത്. എനിക്ക് ഇവിടെനിന്ന് തിരിച്ചുപോകാൻ തോന്നുന്നില്ല. വളരെ മനോഹരം. ശാന്തമായ ഇടം. ഇന്ന് രാത്രിയിലെ പരിപാടിക്കായി അക്ഷമയോടെ കാത്തിരിക്കുന്നു.' -ഇതാണ് സന്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പതിനായിരക്കണക്കിന് പേരാണ് താരത്തിന്റെ പോസ്റ്റ് ലൈക്ക് ചെയ്തത്.
ശനിയാഴ്ച വൈകീട്ടാണ് ഫിലിംഫെയർ പുരസ്‌കാര പരിപാടി നടക്കുന്നത്. കൊച്ചിയിലെ അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് തെന്നിന്ത്യൻ ചലച്ചിത്രം ഒത്തുകൂടുന്ന പരിപാടി അരങ്ങേറുക. അല്ലു അർജുൻ, സായി പല്ലവി, അനുരാഗ് കശ്യപ് തുടങ്ങി ഒട്ടേറെ താരങ്ങൾ പരിപാടിയിലുണ്ടാകും. വിഷ്ണു വാര്യർ, രഞ്ജിനി ഹരിദാസ്, ആർജെ മിഥുൻ എന്നിവരാണ് പരിപാടിയുടെ അവതാരകർ.
Content Highlights: "It's so beautiful, I don't want to go back!" Bollywood actress Sanya Malhotra, known for her roles in Dangal and Jawan, is officially charmed by 'God’s Own Country.' Visiting Kerala for the first time to attend the Filmfare Awards South in Kochi, the actress took to Instagram to praise the state's peaceful atmosphere and breathtaking beauty, sharing glimpses of her rehearsals and stay.
Published: 21 Feb 2026, 05:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented