ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി വഴി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍. സാമൂഹിക മാധ്യമങ്ങളില്‍ അനയ എന്ന പേരിലേക്ക് മാറിയ അവര്‍ തന്നെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ കാര്യം വെളിപ്പെടുത്തിത്. 11 മാസത്തോളമായി ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് വിധേയമാകുന്നുണ്ടെന്നാണ് അവര്‍ അറിയിച്ചത്.

To advertise here,

23-കാരിയായ അനയ നേരത്തെ പ്രാദേശിക ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ചിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്ററിലാണ് താമസിക്കുന്നത്. അനയയുടെ പിതാവ് സഞ്ജയ് ബംഗാര്‍ ഇന്ത്യയ്ക്കുവേണ്ടി 12 ടെസ്റ്റുകളും 15 ഏകദിനമത്സരങ്ങളും കളിച്ചിരുന്നു.

'ശക്തി നഷ്ടപ്പെടുത്തി സന്തോഷം നേടുന്നു. ശരീരം മാറുന്നു, ഡിസ്‌ഫോറിയ പതിയെ കുറയുന്നു... ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്, എന്നാല്‍ ഓരോ ചുവടും എന്നെപ്പോലെ തോന്നുന്നുണ്ട്', എന്നായിരുന്നു അവര്‍ സാമൂഹികമാധ്യമത്തിൽ കുറിച്ചത്.