
ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് മുന്‍ അഭിനേത്രി സനാ ഖാന്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ജനുവരി അഞ്ചിനാണ് സനയ്ക്കും ഭര്‍ത്താവ് മുഫ്തി അനസ് സെയ്ദിയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. ഒന്നര വയസുള്ള താരിഖ് ജമീല്‍ എന്നൊരു മകന്‍ കൂടി ഇരുവര്‍ക്കുമുണ്ട്.
'ദൈവകൽപിതമാണ് എല്ലാ കാര്യങ്ങളും. കൃത്യസമയത്ത് ആവശ്യമായത് ദൈവം അനുവദിക്കുകയും അതുവഴി ജീവിതം സന്തോഷപൂരിതമാവുകയും ചെയ്യുന്നു. ഞങ്ങൾക്കുള്ളതിനെല്ലാം ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങൾക്ക് ഒരു ആൺകുട്ടി പിറന്നു. 2025 ജനുവരി അഞ്ചിന് പിറന്ന കുഞ്ഞനുജനെ സഹോദരൻ താരിഖ് ജമീല്‍ സ്വാഗതം ചെയ്യുന്നു', സന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
നേരത്തെ ആദ്യ ഹജ്ജിന്റെ അനുഭവങ്ങള്‍ സന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വികാരങ്ങള്‍ പങ്കുവെയ്ക്കാന്‍ വാക്കുകളില്ലെന്നും ഒരു പൂവ് ചോദിച്ചപ്പോള്‍ ദൈവം ഒരു പൂക്കാലം തന്നുവെന്ന് സന കുറിച്ചിരുന്നു.
മുംബൈയില്‍ ജനിച്ചു വളര്‍ന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ വേഷമിട്ട സന 'ക്ലൈമാക്സ്' എന്ന മലയാള സിനിമയിലും അഭിനയിച്ചു. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
നേരത്തെ കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായി സന പ്രണയത്തിലായിരുന്നു. ഗാര്‍ഹികപീഡനം ആരോപിച്ച് 2020 ഫെബ്രുവരിയില്‍ സന മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിഷാദരോഗത്തിന് ചികിത്സ തേടിയ താരം സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാര്‍ഗം സ്വീകരിച്ചതായും വെളിപ്പെടുത്തി രംഗത്തെത്തി. 2020 ഒക്ടോബറിലായിരുന്നു ഇത്. നവംബറില്‍ ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദിനെ വിവാഹം ചെയ്തു.
Content Highlights: Sana Khan And Husband Anas Saiyad Welcome Second Child, A Baby Boy
Published: 07 Jan 2025, 08:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented