ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസില്‍ ഇടംപിടിച്ച ബോളിവുഡ് നടിയാണ് തനുശ്രീ ദത്ത. 2005-ല്‍ പുറത്തിറങ്ങിയ 'ആശിക് ബനായാ അപ്‌നേ' എന്ന ചിത്രത്തിലെ ഇമ്രാന്‍ ഹഷ്മിക്കൊപ്പമുള്ള ഗാനത്തിലൂടെ ഒരുകാലത്ത് തരംഗമായി മാറിയ തനുശ്രീ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് ക്രോണിക് ഫറ്റീഗ് സിന്‍ഡ്രോം എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുകയാണ് എന്ന് വെളിപ്പെടുത്തിയപ്പോഴാണ്. ഇപ്പോഴിതാ മറ്റുചില കാര്യങ്ങളും തുറന്നുപറഞ്ഞിരിക്കുകയാണ് തനുശ്രീ.
Must Read: 'അവരെ ഞാൻ എന്റെ വീട്ടിൽ കയറ്റും'; സ്വവർഗാനുരാഗികള്‍ക്ക് തുറന്ന പിന്തുണയുമായി മോഹൻലാൽ, നിറഞ്ഞ കൈയടി
പ്രമുഖ ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് തനുശ്രീ പറഞ്ഞത്. എന്നാല്‍ താന്‍ അതിനോട് താത്പര്യം പ്രകടിപ്പിച്ചില്ല. സ്വകാര്യതയെ താന്‍ വളരെയേറെ ഇഷ്ടപ്പെടുന്നുവെന്നും താരം പറയുന്നു. 'ബോളിവുഡ് തികാന'യോട് സംസാരിക്കുകയായിരുന്നു തനുശ്രീ ദത്ത.
'കഴിഞ്ഞ 11 വര്‍ഷമായി ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. ആ ഷോയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ എല്ലാ വര്‍ഷവും എന്റെ പിന്നാലെ കൂടും. എല്ലാ വര്‍ഷവും ഞാന്‍ അവരെ ചീത്ത പറഞ്ഞ് ഓടിക്കുകയും ചെയ്യും. അതുപോലൊരു സ്ഥലത്ത് താമസിക്കാന്‍ എന്നെ കൊണ്ട് പറ്റില്ല. എന്റെ കുടുംബത്തിനൊപ്പം പോലും താമസിക്കാന്‍ എനിക്ക് കഴിയില്ല. നമുക്കെല്ലാവര്‍ക്കും നമ്മുടേത് മാത്രമായ ഇടമുണ്ട്.' -തനുശ്രീ പറഞ്ഞു.
Also Read: 'ചമ്മക് ചല്ലോ' ഗായകൻ ഏക്കോണിൽ നിന്ന് വിവാഹമോചനത്തിന് ഭാര്യ; ഹർജി വിവാഹവാര്‍ഷികത്തിന് തൊട്ടുമുമ്പ്
'ബിഗ് ബോസില്‍ പങ്കെടുക്കാനായി 1.65 കോടി രൂപയാണ് അവരെനിക്ക് വാഗ്ദാനം ചെയ്തത്. എന്റെ അതേ നിലയിലുള്ള മറ്റൊരു ബോളിവുഡ് സെലിബ്രിറ്റിക്ക് അവര്‍ നല്‍കിയത് അതേ തുകയാണ്. കൂടുതല്‍ പണം നല്‍കാമെന്ന് പോലും ബിഗ് ബോസിന്റെ ഭാഗമായ ഒരു സ്‌റ്റൈലിസ്റ്റ് എന്നോട് പറഞ്ഞു. പക്ഷേ ഞാന്‍ അപ്പോഴും ക്ഷണം നിരസിച്ചു.' -തനുശ്രീ തുടര്‍ന്നു.
'അമ്പിളിയമ്മാവനെ പിടിച്ചുതരാമെന്ന് പറഞ്ഞാല്‍ പോലും ഞാന്‍ ബിഗ് ബോസിലേക്ക് പോകില്ല. സ്ത്രീകളും പുരുഷന്മാരും ഒരേ കിടക്കയില്‍ കിടന്നുറങ്ങുന്നു, ഒരേ സ്ഥലത്തിരുന്ന് വഴക്കുണ്ടാക്കുന്നു, ഇതൊന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല. ഒരു റിയാലിറ്റി ഷോയ്ക്ക് വേണ്ടി മറ്റൊരു പുരുഷനൊപ്പം ഒരേ കിടക്കയില്‍ കിടക്കുന്ന പെണ്ണാണ് ഞാനെന്ന് അവര്‍ക്ക് എങ്ങനെ ചിന്തിക്കാന്‍ കഴിയുന്നു? അത്ര വിലകുറഞ്ഞയാളല്ല ഞാന്‍. അവര്‍ തരുന്ന കോടികള്‍ എനിക്കൊരു വിഷയമല്ല.' -തനുശ്രീ ദത്ത പറഞ്ഞു.
Don't Miss: വിരാട് കോലിയേയും അനുഷ്‌കാ ശര്‍മയേയും ന്യൂസിലാന്‍ഡിലെ കഫേയില്‍ നിന്ന് പുറത്താക്കി; കാരണം ഇത്
Content Highlights: Tanushree Dutta says she was offered crores of rupees to participate in Bigg Boss reality show
Published: 15 Sept 2025, 05:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented