ഇന്ത്യ കണ്ട ഏറ്റവും മികച്ച ഇടങ്കൈയ്യൻ പേസ് ബൗളർമാരിൽ ഒരാളായ സഹീർ ഖാനും ബോളിവുഡ് നടി സാഗരിക ഘാട്കെയും 2017-ലാണ് വിവാഹം കഴിക്കുന്നത്. നടിയും മോഡലുമായ ഇഷ ഷെര്‍വാണിയുമായുള്ള പ്രണയത്തകര്‍ച്ചയുടെ നിരാശ മറികടന്നാണ് താരം സാഗരികയുമൊത്തുള്ള ജീവിതം ആരംഭിക്കുന്നത്. ഇപ്പോഴിതാ നടൻ അംഗദ് ബേദി തങ്ങളെ ഒന്നിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് സാഗരിക. സഹീറുമായുള്ള ബന്ധം ആരംഭിച്ച ഘട്ടത്തിൽ മുൻ ഇന്ത്യൻ താരം സംസാരിക്കാൻ വിമുഖത കാണിച്ചിരുന്നുവെന്നും അവർ പറയുന്നു.
ഞങ്ങള്‍ പരസ്പരം കാണാറുണ്ടെങ്കിലും ആദ്യം സഹീര്‍ എന്നോട് സംസാരിക്കാറില്ലായിരുന്നു. അവള്‍ അങ്ങനെയുള്ള പെണ്‍കുട്ടിയാണെന്ന് എല്ലാവരും പറയുന്നതാണ് കാരണം. അതുകൊണ്ട് അവര്‍ എന്താണ് അര്‍ഥമാക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ ഗൗരവത്തോടെ മാത്രം കാര്യങ്ങള്‍ സംസാരിക്കൂ എന്നതായിരിക്കാം. - സാഗരിക പറഞ്ഞു.
അതേസമയം സഹീറുമായി തന്നെ ഒന്നിപ്പിക്കുന്നതില്‍ നടന്‍ അംഗദ് ബേദി മുഖ്യ പങ്ക് വഹിച്ചിരുന്നതായും സാഗരിക പറഞ്ഞു. പാഡില്‍ ടെന്നീസ് കളിക്കുമ്പോള്‍ സഹീറിന്റെ ടീമിലാകാതിരിക്കാനാണ് ശ്രമിച്ചതെന്നും താന്‍ സഹീറുമായി കളത്തില്‍ പോരാടാനാണ് ഇഷ്ടപ്പെട്ടതെന്നും നടി കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കളായ യുവരാജ് സിങ്ങിന്റേയും ഹെയ്സല്‍ കീച്ചിന്റേയും വിവാഹസമയത്താണ് ഇരുവരും ആദ്യമായി ഒരുമിച്ച് പൊതുവേദിയിലെത്തുന്നത്.
ഒരു പൊതുസുഹൃത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സഹീറും ബോളിവുഡ് നടി സാഗരിക ഘാട്കെയും ആദ്യമായി കണ്ടുമുട്ടുന്നത്. നടിയും മോഡലുമായ ഇഷ ഷെര്‍വാണിയുമായുള്ള പ്രണയത്തകര്‍ച്ചയുടെ നിരാശയിലായിരുന്നു അന്ന് സഹീര്‍. യുവരാജ് സിങ്ങിന്റെ വിവാഹത്തിന് ഒരുമിച്ച് പൊതുവേദിയിലെത്തിയതിന് പിന്നാലെ സാഗരികയുമായുള്ള ബന്ധം സഹീര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യമാക്കുകയായിരുന്നു. 2017 നവംബര്‍ 23-നാണ് സഹീറും സാഗരികയും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയത്.
Content Highlights: Sagarika Ghatge On Her Relationship With Husband Zaheer Khan
Published: 20 Feb 2025, 11:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented