ബെംഗളൂരുവില്‍ തന്റെ വീട്ടുജോലിക്കാരിക്ക് 45000 രൂപ ശമ്പളം നല്‍കുന്നുണ്ടെന്ന് അടുത്തിടെ ഒരു റഷ്യന്‍ വനിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ അതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് യൂലിയ അസ്ലമോവ.
ഇന്ത്യയില്‍ ജോലിക്കാരോട് പ്രൊഫഷണല്‍ രീതിയില്ല പെരുമാറുന്നതെന്നും അതുകൊണ്ടാണ് അവര്‍ പെട്ടെന്ന് ജോലി ഉപേക്ഷിച്ചു പോകുന്നതെന്നും റഷ്യന്‍ യുവതി പറയുന്നു.. പദവി പരിഗണിക്കാതെ മറ്റുള്ളവരുടെ ജോലി സ്വന്തം ജോലിയായി കാണുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കുന്നു. താന്‍ ഒഴിവാക്കാതെ ഒരാള്‍പോലും ജോലി രാജിവെച്ച് പോയിട്ടില്ലെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനവും ബഹുമതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആളുകളോട് മോശമായി പെരുമാറിയാല്‍ അതിന്റെ ഫലം നിങ്ങളെ തേടിയെത്തുമെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിന് താഴെ ഒട്ടേറെപ്പേരാണ് യൂലിയയെ പിന്തുണച്ചും വിമര്‍ശിച്ചും കമന്റ് ചെയ്തത്. 'ഇതിനോട് പൂര്‍ണമായും യോജിക്കുന്നു' എന്നാണ് ഒരാള്‍ കുറിച്ചത്. 'നിങ്ങള്‍ മറ്റുള്ളവരെ കുറിച്ചും ചിന്തിക്കണം, നിങ്ങള്‍ക്ക് വിദേശത്ത് നിന്ന് പണം വരുന്നതുകൊണ്ട് വീട്ടുജോലിക്കാരിയുടെ ശമ്പളം കൂട്ടിയാല്‍ മറ്റുള്ളവര്‍ക്ക് അത് എങ്ങനെ താങ്ങാനാകും?' എന്നായിരുന്നു ഒരാളുടെ പ്രതികരണം.
'ദീര്‍ഘകാലത്തേക്ക് താങ്ങാനാകുന്ന ഒരു തുകയാണെങ്കില്‍ (ഉദാഹരണത്തിന്, എന്റെ മാസവരുമാനത്തിന്റെ 10 ശതമാനത്തില്‍ കൂടരുത്) ഞാന്‍ ഈ സമീപനത്തെ പിന്തുണയ്ക്കും.' എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. വീട്ടുജോലിക്കാരി സത്യസന്ധയും വിശ്വസ്തയും ആണെങ്കില്‍ ഇതൊരു നല്ല മാര്‍ഗമാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
Content Highlights: russian woman in bengaluru explains powerful logic behind paying 45000 to house help
Published: 18 Oct 2025, 12:09 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented