
കേരളത്തിൽ ഒരുപാട് ആരാധകരുള്ള തെന്നിന്ത്യൻ നടിയാണ് രുക്മിണി വസന്ത്. കാന്താരയിലെ കനകാവതി എന്ന കഥാപാത്രമാണ് അവരെ ശ്രദ്ധേയയാക്കിയത്. ഇൻസ്റ്റഗ്രാമിൽ 40 ലക്ഷത്തിനടുത്ത് ഫോളോവേഴ്സുള്ള രുക്മിണിയുടെ ഒരു കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.
നടൻ അർജുൻ രാധാകൃഷ്ണന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലായിരുന്നു രുക്മിണിയുടെ കമന്റ്. അതും 2015-ൽ അർജുൻ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ 2018-ലാണ് രുക്മിണി കമന്റ് ചെയ്തത്. 'സോ ഹോട്ട്' എന്നാണ് അവർ കുറിച്ചത്. ഇത് ഇപ്പോൾ ആരാധകർ കണ്ടെത്തിയിരിക്കുകയാണ്. അർജുന്റെ 2015-ലെ ഫോട്ടോകൾക്ക് താഴെ രുക്മിണിയുടെ കമന്റ് അന്വേഷിച്ചെത്തുന്നവരും കുറവല്ല.
യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക്കിൽ ഒരു പ്രധാന വേഷത്തിൽ രുക്മിണി എത്തുന്നുണ്ട്. പട, ഡിയർ ഫ്രണ്ട്, കേരള ക്രൈം ഫയൽസ്, കണ്ണൂർ സ്ക്വാഡ്, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ നടനാണ് അർജുൻ.
Content Highlights: rukmini vasanths comment on arjun radhakrishnans post
Published: 25 Jan 2026, 09:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented