രോമാഞ്ചം സിനിമയുടെ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി. സഹസംവിധായികയായ ഷിഫിന ബബിന്‍ പക്കര്‍ ആണ് വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഷിഫിന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

To advertise here,

വളരെ ലളതമായിട്ടായിരുന്നു ചടങ്ങുകള്‍. ഇരുവരും പരസ്പരം മോതിരമിടുന്നത് ചിത്രങ്ങളില്‍ കാണാം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. 

നവദമ്പതികള്‍ക്ക് ആശംസയുമായി നിരവധി പേര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തു. നടി നസ്രിയ നസീം, നടന്‍മാരായ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, ബിനു പപ്പു, സിജു സണ്ണി, ശ്രീറാം രാമചന്ദ്രന്‍,  നവീന്‍ നസീം തുടങ്ങിയവരെല്ലാം ഇരുവര്‍ക്കും ആശംസ നേര്‍ന്നു. 

ജിത്തു മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് രോമാഞ്ചം. ഇത് ബോക്‌സോഫീസില്‍ മികച്ച കളക്ഷനാണ് നേടിയത്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് ഷിഫിന. 17000-ത്തോളം പേര്‍ ഷിഫിനയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്.