ടുത്തിടെയാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രോഹിത് ടെസ്റ്റില്‍ ഇനി കളിക്കില്ലെന്ന് ആരാധകരെ അറിയിച്ചത്. നിലവില്‍ ഇന്ത്യയുടെ ഏകദിന ടീം ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്.

To advertise here,

എന്നാല്‍ കഴിഞ്ഞ ദിവസം രോഹിതിന്റെ ഭാര്യ റിതിക സജ്‌ദേഹാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. വാംഖഡെ സ്‌റ്റേഡിയത്തിലെ സ്റ്റാന്‍ഡിന് രോഹിതിന്റെ പേര് നല്‍കി ആദരിക്കുന്ന ചടങ്ങിനിടെ റിതിക സന്തോഷത്താലും അഭിമാനത്താലും കരയുകയായിരുന്നു. ഇതിന്റെ വീഡിയോ ഒട്ടേറെപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതുപോലൊരു ഭാര്യയെ കിട്ടിയിരുന്നെങ്കില്‍ എന്ന ആഗ്രഹമാണ് പലരും പങ്കുവെച്ചത്. 

റിതികയെ കൂടാതെ രോഹിത് ശര്‍മയുടെ ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സും രോഹിതിന്റെ മാതാപിതാക്കളും ചടങ്ങിനെത്തിയിരുന്നു. സ്റ്റാന്‍ഡ് അനാവരണം ചെയ്യാനായി രോഹിത് ശര്‍മ മാതാപിതാക്കളേയും ഭാര്യയേയും വേദിയിലേക്ക് ക്ഷണിച്ചു. മാതാപിതാക്കള്‍ ഒരുമിച്ച് ബസര്‍ അമര്‍ത്തിയാണ് സ്റ്റാന്‍ഡ് അനാവരണം ചെയ്തത്. ഈ സമയത്ത് സന്തോഷത്താല്‍ റിതികയുടെ കണ്ണു നിറഞ്ഞു. രോഹിതിന്റെ അച്ഛന്റെ പിന്നിലേക്ക് നീങ്ങിനിന്ന് ആരും കാണാതെ കണ്ണ് തുടച്ചു. റിതികയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷമായിരുന്നു അത്. 

വാംഖഡെ സ്റ്റേഡിയത്തിലെ ദിവേച്ച പവലിയന്‍ ലെവല്‍ 3 ആണ് ഇനി രോഹിത് ശര്‍മ സ്റ്റാന്‍ഡ് എന്നറിയപ്പെടുക. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയ നിരവധി പ്രമുഖരുടേയും എംസിഎ ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാണ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തത്.