ശരീരഭാരം കുറയ്ക്കുന്നത് വെല്ലുവിളി നിറഞ്ഞ പ്രക്രിയയാണ്, ശരീരഭാരം കുറയ്ക്കാനുള്ള യാത്രയില്‍ പലരും നിരവധി തടസ്സങ്ങള്‍ നേരിടാറുണ്ട്. സംരംഭകനായ രോഹിത് ബോഡ എന്ന വ്യക്തിയുടെ ശരീരഭാരം കുറച്ച രീതിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 104 കിലോയില്‍ നിന്ന് വിജയകരമായി 74 കിലോയിലേക്കാണ് ബോഡ ശരീരഭാരം എത്തിച്ചത്. ഇതിനിടിയില്‍ നിരവധി വെല്ലുവിളികളും ഇയാള്‍ നേരിടേണ്ടി വന്നു.രോഹിത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം തന്റെ അനുഭവം വെളിപ്പെടുത്തിയത്
104 കിലോയുണ്ടായിരുന്നു ബോഡ നിരവധി ആരോഗ്യ അസ്വസ്ഥതകള്‍ നേരിടാന്‍ തുടങ്ങിയതോടെയാണ് ഭാരം കുറയ്ക്കാനുള്ള
ശ്രമങ്ങള്‍ ആരംഭിച്ചത്. ആദ്യകാലത്തെ അശാസ്ത്രീയ രീതിയിലൂടെയുള്ള ശ്രമങ്ങള്‍ പുതിയ പ്രശ്‌നങ്ങളിലേക്കാണ് രോഹിത്തിനെ നയിച്ചത്. 104 കിലോയില്‍ നിന്ന് വെറും 30 കിലോ എന്ന് അപകടകരമായ അവസ്ഥയിലേക്ക് എത്തിയെന്ന് രോഹിത് പറയുന്നു. ശാസ്ത്രീയമായ രീതിയില്‍ കഠിനപരിശ്രമത്തിലൂടെയാണ് ഒടുവില്‍ 74 കിലോയിലേക്ക് രോഹിത് എത്തിയത്
സ്‌ട്രെങ്ത് ട്രെയിനിംഗ്, പോഷകാഹാരം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയില്‍ ശ്രദ്ധിച്ചാണ് ആരോഗ്യകരമായ ഭാരം നേടിയെടുത്തത്.
'15 വര്‍ഷത്തെ അച്ചടക്കം104 കിലോയില്‍ നിന്ന് 74 കിലോയിലേക്ക്! ജീവിതം സ്ഥിരതയും അച്ചടക്കവുമാണ്'- രോഹിത് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു
ജെബി ബോഡ ഗ്രൂപ്പിന്റെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറാണ് രോഹിത് ഹോഡ. ഇതിനെ പുറമേ ദുബായ് ആസ്ഥാനമായ ആര്‍ബി വെഞ്ചേഴ്‌സിന്റെ സ്ഥാപകനുമാണ് രോഹിത്.
വണ്ണം കുറയ്ക്കാൻ ഐ.സി.എം.ആർ.(Indian Council of Medical Research) നിർദേശിക്കുന്ന ആരോഗ്യകരമായ രീതി
സമീകൃതാഹാരം
നാരുകളും പോഷകവും ധാരാളമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഇത് വിശപ്പ് കുറയ്ക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ശരീരത്തിൽ കൂടുതൽ കലോറി എത്തുന്നത് കുറയ്ക്കും.
പച്ചക്കറികൾ
കലോറി കുറഞ്ഞതും വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ തുടങ്ങിയതുമായ ഭക്ഷണങ്ങൾ വണ്ണംകുറയ്ക്കൽ എളുപ്പമാക്കും.
അളവിൽ നിയന്ത്രണം
ഭക്ഷണം കഴിക്കുന്നതിന്റെ അളവിൽ നിയന്ത്രണം വരുത്തുകയും അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യുക.
സ്നാക്സിലും മാറ്റം വേണം
സ്നാക്സ് തിരഞ്ഞെടുക്കുമ്പോൾ അവ പോഷകസമ്പന്നമാണെന്ന് ഉറപ്പുവരുത്തുക. നട്സ്, പ്ലെയിൻ യോഗർട്ട്, പച്ചക്കറികൾ തുടങ്ങിയവ തിരഞ്ഞെടുക്കാം.
ആരോഗ്യകരമായ പാചകരീതി
പാചകരീതി ആരോഗ്യകരമാവാൻ ശ്രദ്ധിക്കുക. ഗ്രില്ലിങ്, ബേക്കിങ്, സ്റ്റീമിങ് തുടങ്ങിയവയ്ക്കെല്ലാം മറ്റു പാചകരീതിയെ അപേക്ഷിച്ച് കുറവ് എണ്ണ മതി. ഇത് വണ്ണംവെക്കാതിരിക്കാൻ സഹായിക്കും.
മധുര പാനീയങ്ങൾ കുറയ്ക്കാം
സോഡ, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവും മധുരപാനീയങ്ങളും കുറയ്ക്കാം. വെള്ളം, ഹെർബൽ ടീ, മധുരമില്ലാത്ത പാനീയങ്ങൾ തുടങ്ങിയവ തിരഞ്ഞെടുക്കാം.
ഫുഡ് ലേബലുകളിലും വേണം ശ്രദ്ധ
കലോറി, കൃത്രിമ മധുരം, ഉപ്പ് തുടങ്ങിയവയുടെ അളവ്, സാച്ചുറേറ്റഡ് ഫാറ്റ് ഉണ്ടോ തുടങ്ങിയവ ഫുഡ് ലേബലിൽ പരിശോധിക്കണം. ആരോഗ്യകരമായ ചേരുവകളടങ്ങിയവ പരമാവധി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.
ആരോഗ്യകരമായ ശരീരം കാക്കാൻ ചില ടിപ്സ്
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
- കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
- ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
- വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം. എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
- ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
- വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
- പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
- ഭക്ഷണം സാവധാനം നന്നായി ചവച്ചരച്ച് കഴിക്കണം. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
- ടി.വി.യോ മൊബൈലോ ഒക്കെ കണ്ട് ഭക്ഷണം കഴിക്കുന്ന ശീലവും ഒഴിവാക്കണം.
Content Highlights: Rohit Bod`s 30kg Weight Loss Journey
Published: 25 Mar 2025, 07:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented