ഗോഡ്‍ഫാദര്‍ ചിത്രങ്ങളടക്കം ഒട്ടേറെ സിനിമകളിലൂടെ സുപരിചിതനായ ഹോളിവുഡ് താരമാണ് റോബര്‍ട്ട് ഡി നീറോ. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് 79-ാം വയസിലാണ് താന്‍ ഏഴാമത്തെ കുഞ്ഞിന്റെ അച്ഛനായ വിവരം അദ്ദേഹം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ താനൊരു ട്രാന്‍സ്‌ജെന്‍ഡറാണെന്ന തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മകള്‍ ഐറിന്‍ ഡി നീറോ.
ചൊവ്വാഴ്ചയാണ് താന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയാണെന്ന് ഐറിന്‍ തുറന്നുപറഞ്ഞത്. എല്‍ജിബിടിക്യുഐഎ+ പബ്ലിക്കേഷനായ 'ദെമ്മി'ലൂടെയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ജെന്‍ഡര്‍ മാറ്റത്തില്‍ കറുത്തവംശജരായ വനിതകള്‍ക്ക് വലിയൊരു പങ്കുണ്ടെന്നും അവര്‍ പറഞ്ഞു. സത്യസന്ധരായി തുറന്നുപറഞ്ഞ മറ്റ് ട്രാന്‍സ്‌വിമെന്‍ തനിക്ക് പ്രചോദനമായെന്നും ഐറിന്‍ കൂട്ടിച്ചേര്‍ത്തു.
മകളുടെ ജെന്‍ഡര്‍ മാറ്റത്തെ ഹൃദയം നിറഞ്ഞാണ് റോബര്‍ട്ട് ഡി നീറോ സ്വാഗതം ചെയ്തത്. തന്റെ മകള്‍ക്ക് പരിപൂര്‍ണമായ പിന്തുണയും സ്‌നേഹവും അദ്ദേഹം പ്രഖ്യാപിച്ചു. 'ആരോണിനെ എന്റെ മകനെന്ന നിലയില്‍ ഞാന്‍ സ്‌നേഹിച്ചിരുന്നു. ഇപ്പോള്‍ ഐറിനെ എന്റെ മകളായി ഞാന്‍ സ്‌നേഹിക്കുയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇത് വലിയ കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. എന്റെ മക്കളെല്ലാവരേയും ഞാന്‍ സ്‌നേഹിക്കുന്നു.' -ഇതാണ് അദ്ദേഹം പറഞ്ഞത്. തുറന്നുപറച്ചിലിനു മുമ്പെ പുരുഷനായിരിക്കെ ആരോൺ എന്നായിരുന്നു ഐറിന്റെ പേര്.
2024 നവംബറിലാണ് ഐറിന്‍ ഹോര്‍മോണ്‍ തെറാപ്പി തുടങ്ങിയത്. നേരത്തേ ഹൈസ്‌കൂള്‍ പഠനകാലത്ത് താനൊരു സ്വവര്‍ഗാനുരാഗിയായ പുരുഷനാണെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനേയും ഐറിന്റെ കുടുംബം ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു.
Content Highlights: Robert De Niro's daughter came out as transgender, The Godfather star reacts
Published: 01 May 2025, 09:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented