
അഭിഷേക് ബച്ചന്‍-ഐശ്വര്യ റായ് ദമ്പതിമാര്‍ വിവാഹമോചിതരാകുന്നുവെന്ന രീതിയില്‍ പലതരത്തിലുള്ള അഭ്യൂഹങ്ങളും കഴിഞ്ഞ മാസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. താരങ്ങളുടെ സാമൂഹികമാധ്യമ പോസ്റ്റുകളും ഇരുവരും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രങ്ങളും ചൂണ്ടിക്കാണിച്ചാണ് ആരാധകര്‍ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, ഇതേക്കുറിച്ചൊന്നും അഭിഷേകോ ഐശ്വര്യയോ പ്രതികരിച്ചിരുന്നില്ല.
അടുത്തിടെ മകള്‍ ആരാധ്യയുടെ പിറന്നാള്‍ ആഘോഷത്തിന് അഭിഷേക് പങ്കെടുത്തില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മകളുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് ഐശ്വര്യ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ ചിത്രങ്ങളില്‍ അഭിഷേക് ഇല്ലായിരുന്നുവെന്ന് പറഞ്ഞാണ് ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍, ജന്മദിനാഘോഷത്തിന്റെ സംഘാടനം കൈകാര്യംചെയ്ത ഇവന്റ് മാനേജ്‌മെന്റ് കമ്പനി രണ്ട് വീഡിയോകള്‍ പുറത്തുവിട്ടതോടെ ഈ അഭ്യൂഹങ്ങള്‍ക്കും വിരാമമായി. അഭിഷേക് അടക്കം പങ്കെടുത്ത ജന്മദിനാഘോഷത്തിന്റെ വീഡിയോകള്‍ പുറത്തുവന്നതോടെയാണ് പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ അവസാനിച്ചത്.
എന്തായാലും നടന്‍ റിഥേഷ് ദേശ്മുഖിന്റെ ചാറ്റ് ഷോയില്‍ അഭിഷേക് ബച്ചന്‍ പങ്കെടുത്തതും റിഥേഷിന്റെ കളിയാക്കിയുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടികളുമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ സംസാരവിഷയം. അഭിഷേകിനും ഐശ്വര്യയ്ക്കും ഉടന്‍ രണ്ടാമത്തെ കുഞ്ഞുണ്ടാകുമോ എന്നരീതിയിലായിരുന്നു റിഥേഷ് ചോദ്യം ചോദിച്ചത്. ആ സംഭാഷണം ഇങ്ങനെ:-
റിഥേഷ്: അമിതാഭ് ജി, ഐശ്വര്യ, ആരാധ്യ, പിന്നെ നിങ്ങള്‍ അഭിഷേകും. നിങ്ങളുടെ എല്ലാവരുടെയും പേരുകള്‍ തുടങ്ങുന്ന 'എ' എന്ന അക്ഷരത്തിലാണ്. അപ്പോള്‍ ജയ ആന്റിയും ശ്വേത ബച്ചനും എന്ത് തെറ്റാണ് ചെയ്തത് (ചിരിച്ചുകൊണ്ട്).
അഭിഷേക് ബച്ചന്‍: ഇത് നിങ്ങള്‍ അവരോട് ചോദിക്കണം. അഭിഷേക്, ആരാധ്യ... എന്നിങ്ങനെയുള്ളത് ഞങ്ങളുടെ കുടുംബത്തില്‍ ഒരു ആചാരമായി മാറിയെന്നാണ് ഞാന്‍ കരുതുന്നത്.
റിഥേഷ്: അപ്പോള്‍ ആരാധ്യക്ക് ശേഷം?
അഭിഷേക് ബച്ചന്‍: അത് നമുക്ക് അടുത്തതലമുറ വന്നതിന്‌ശേഷം നോക്കാം
റിഥേഷ്: ആരാണ് അത്രയും കാത്തിരിക്കുക? റിഥേഷ്, റിയാന്‍ പിന്നെ റാഹൈല്‍ (റിഥേഷിന്റെ രണ്ടുമക്കളുടെ പേരുകള്‍) അതുപോലെ അഭിഷേക്, ആരാധ്യ...
അഭിഷേക് ബച്ചന്‍ (നാണത്തോടെ): റിഥേഷ്, മൂത്തവരെ ബഹുമാനിക്കൂ. ഞാന്‍ നിങ്ങളെക്കാള്‍ മൂത്തവനാണ്...
ഈ മറുപടിക്ക് പിന്നാലെ റിഥേഷ് അഭിഷേകിന്റെ കാലില്‍തൊട്ട് വന്ദിക്കുകയുംചെയ്തു.
റിഥേഷിന്റെ 'കേസ് തോഹ് ബന്ദാ ഹേ' എന്ന ചാറ്റ് ഷോയിലാണ് നടന്‍ അഭിഷേക് ബച്ചന്‍ അതിഥിയായി എത്തിയത്. റിഥേഷും അഭിഷേകും നേരത്തെ ചില സിനിമകളിലും ഒരുമിച്ച് അഭിനയിച്ചവരാണ്. 'ബ്ലഫ്മാസ്റ്റര്‍', 'ഹൗസ്ഫുള്‍ 3' തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.
Content Highlights: riteish deshmukh question about having second child with abhishek bachchan aishwarya rai
Published: 09 Dec 2024, 03:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented