മൂന്ന് കുട്ടികളുടെ അമ്മയായ ശേഷമുള്ള സന്തോഷവും പ്രസവശേഷം ശരീരത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും പാരിസ് ഫാഷൻ വീക്കിൽ തുറന്നുപറഞ്ഞ് ഗായിക റിഹാന. പ്രസവാനന്തരം ശരീരത്തിന് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും തന്റെ 'കുഞ്ഞ് വയർ' ഉൾക്കൊള്ളാൻ കഴിയുന്ന വസ്ത്രങ്ങളും സ്‌കർട്ടും ധരിക്കാനാണ് ഇപ്പോൾ ആഗ്രഹമെന്നും അവർ പറഞ്ഞു. ഫാഷൻ വീക്കിനിടെ പ്രദർശിപ്പിച്ച ഡിയോർ സ്പ്രിങ്/ സമ്മർ ശേഖരത്തിൽ തന്റെ ശരീരത്തിന് അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണുണ്ടായിരുന്നതെന്നും അതിന് അവർ പ്രശംസ അർഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിലാണ് റിഹാനയ്ക്കും പങ്കാളി ASAP റോക്കിക്കും മൂന്നാമത്തെ കുഞ്ഞ് പിറന്നത്. റോക്കി ഐറിഷ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ആദ്യത്തെ കുഞ്ഞ് റസയ്ക്ക് മൂന്ന് വയസും രണ്ടാമത്തെ കുഞ്ഞ് റിയോട്ടിന് രണ്ട് വയസുമാണ്. നേരത്തെ റിഹാന നാലാമത്തെ കുഞ്ഞിനെ കുറിച്ച് സൂചന നൽകിയിരുന്നു. ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് താഴെയാണ് നാലാമതൊരു കുഞ്ഞ് കൂടി വേണമെന്ന ആഗ്രഹം അവർ പ്രകടിപ്പിച്ചത്.
കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനിടയിലും റിഹാന സംഗീതജീവിതത്തിൽ സജീവമാണ്. ASAP റോക്കിയുടെ ഡോണ്ട് ബി ഡംബ് എന്ന ആൽബത്തിന്റെ വിജയം റിഹാന ആഘോഷിച്ചിരുന്നു. ASAP റോക്കിയുടെ ആൽബത്തിന്റെ പ്രചാരണാർഥം ലോകപര്യടനത്തിന് ഒരുങ്ങുകയാണ് റിഹാന. മെയിലാണ് ലോകപര്യടനം തുടങ്ങുക.
Content Highlights: rihanna shares about her body after welcoming kids
Published: 28 Jan 2026, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented