അഭിനയം ഉപേക്ഷിക്കേണ്ടിവന്നപ്പോൾ തനിക്ക് തെറാപ്പികൾ സ്വീകരിക്കേണ്ടിവന്നുവെന്നും റിയ പറയുന്നു

വലിയൊരു ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചുവരികയാണ് ബോളിവുഡ് നടി റിയാ ചക്രബർത്തി. ഹൻസൽ മേത്തയുടെ ഫാമിലി ബിസിനസ് എന്ന സീരീസിലൂടെയാണ് റിയ തിരിച്ചുവരുന്നത്. കാമുകനും ബോളിവുഡ് നടനുമായിരുന്ന സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിന് ശേഷമുണ്ടായ പ്രതിസന്ധികളാണ് റിയയുടെ അഭിനയജീവിതത്തിൽ വിടവുണ്ടാക്കിയത്. ഇപ്പോഴിതാ, താരം മനസ് തുറക്കുകയാണ്.
ജീവിതം തന്നെ എവിടേക്ക് കൊണ്ടുപോയാലും താൻ ഒരിക്കലും തളരില്ലെന്നാണ് റിയ പറയുന്നത്. തെറാപ്പിയാണ് തന്നെ രക്ഷിച്ചത്. സ്‌നേഹത്തിൽ താൻ ഇപ്പോഴും വിശ്വസിക്കുന്നു. അത് മനോഹരമാണ്, കരുത്തുറ്റതാണ്. സ്‌നേഹമാണ് ഉത്തരം. ലോകത്തെ മുന്നോട്ട് നയിക്കുന്നത് തന്നെ സ്‌നേഹമാണ്. -റിയാചക്രബർത്തി പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയ്ക്ക് വർഷങ്ങൾക്കിപ്പുറമാണ് റിയ മനസ് തുറന്ന് ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഒരുപതിറ്റാണ്ടിലേറെ നീണ്ട പരിശ്രമത്തിലൂടെ എത്തിപ്പിടിച്ച അഭിനയം എന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ടിവന്നപ്പോൾ എനിക്ക് ഒരുപാട് തെറാപ്പികൾ എടുക്കേണ്ടതായി വന്നു. അഭിനയത്തെ കുറിച്ച് ചിന്തിക്കുന്നത് ഞാൻ നിർത്തി. എനിക്ക് അവസരങ്ങളൊന്നും ലഭിക്കാതായി. ദുഷ്‌കരമായ സമയങ്ങളിൽ എന്നെ ചേർത്തുപിടിച്ച കൂട്ടുകാരികൾ യഥാർഥ സൗഹൃദം എന്താണെന്ന് എനിക്ക് കാണിച്ചുതന്നു.' -റിയാ ചക്രബർത്തി പറഞ്ഞു.
2020-ലാണ് സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം റിയക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) റിയയെയും സഹോദരൻ ഷോവിക്കിനെയും അറസ്റ്റ് ചെയ്തു. സുശാന്തിന് റിയ ലഹരിമരുന്ന് എത്തിച്ചുനൽകി എന്ന എൻസിബിയുടെ വാദങ്ങൾ ബോംബെ ഹൈക്കോടതി തള്ളിക്കളയുകയും അവർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ, കഴിഞ്ഞ വർഷം സിബിഐ സമർപ്പിച്ച റിപ്പോർട്ടിലൂടെ റിയയെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി.
Content Highlights: Rhea Chakraborty opens up about her comeback in Hansal Mehta’s 'Family Business'. After years of legal battles following Sushant Singh Rajput's death, she credits therapy and friendship for her resilience and continued belief in love.
Published: 09 Feb 2026, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented