ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഒരു നഷ്ടത്തിൽ അവർക്ക് ചെറിയൊരു ആശ്വാസം നൽകുക എന്നതായിരുന്നു പ്രധാനമെന്നും മൃദുല സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു.

വളർത്തുനായുടെ മരണത്തിൽ വൈകാരികമായി പ്രതികരിച്ച് നടി മൃദുല മുരളി. സ്വന്തം കുടുംബത്തിലെ ഒരംഗം വിട പറയുമ്പോൾ നടത്തുന്നതുപോലെ വളർത്തുനായക്ക് മരണാനന്തര കർമങ്ങൾ ചെയ്തുവെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. മാതാപിതാക്കളുടെ കടുത്ത വേദന അറിയാവുന്നതുകൊണ്ടാണ് ഇതു ചെയ്തതെന്നും മൃദുല പറയുന്നു. താൻ ചോദ്യം ചെയ്ത എന്തിനേക്കാളും വലുതായിരുന്നു അവരുടെ വേദന. ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഒരു നഷ്ടത്തിൽ അവർക്ക് ചെറിയൊരു ആശ്വാസം നൽകുക എന്നതായിരുന്നു പ്രധാനമെന്നും മൃദുല സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു.
മൃദുലയുടെ കുറിപ്പ് ഇങ്ങനെ:
സ്വന്തം കുഞ്ഞിന് ചെയ്യുന്ന ചടങ്ങുകളൊന്നും ഇല്ലാതെ ഷീഷുവിനെ യാത്രയാക്കുന്നതിനെക്കുറിച്ച് എൻ്റെ മാതാപിതാക്കൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ട്, ഞങ്ങൾ ഒരു കുടുംബമായി അവളെ ദഹിപ്പിച്ചു. അവളുടെ ചിതാഭസ്മം ഒരുമിച്ചെടുത്ത്, അവൾക്ക് ശാന്തി ലഭിക്കുമെന്ന് അവർ വിശ്വസിച്ച എല്ലാ ചടങ്ങുകളും ചെയ്തു.
എൻ്റെ നിരീശ്വരവാദമോ, എൻ്റെ അവിശ്വാസമോ, അതൊന്നും ആ സമയത്ത് ഒരു വിഷയമായിരുന്നില്ല.. അവരുടെ വേദന ഞാൻ ചോദ്യം ചെയ്ത എന്തിനേക്കാളും വലുതായിരുന്നു. ഒരിക്കലും നികത്താനാവാത്ത ആ നഷ്ടത്തിൽ അവർക്ക് ഒരു ചെറിയ ആശ്വാസമെങ്കിലും നൽകുക എന്നത് മാത്രമായിരുന്നു പ്രധാനം..
ഒരു നഷ്ടത്തെ നേരിടാൻ നിങ്ങൾ തയ്യാറാണെന്ന് നിങ്ങൾക്ക് കരുതാം. മനസ്സിൽ അത് പലതവണ പരിശീലിക്കുകയും ചെയ്യാം. എന്നാൽ അത് സംഭവിക്കുമ്പോൾ, ഒന്നും നമ്മളെ അതിനായി ഒരുക്കിയിരുന്നില്ല എന്ന് മനസ്സിലാകും. അതിൻ്റെ അടുത്തുപോലും എത്തില്ല.. ഞാൻ അതുവരെ കാണാത്ത രീതിയിൽ എൻ്റെ അച്ഛൻ തകർന്നു പോകുന്നത് ഞാൻ കണ്ടു.. എങ്ങനെയെങ്കിലും അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന പോലെ എൻ്റെ അമ്മ അവളെ ചേർത്തുപിടിക്കുന്നത് ഞാൻ കണ്ടു.. ആ കാഴ്ച മനസ്സിൽ നിന്ന് മാഞ്ഞുപോകില്ല.
ഇത്രയും വ്യക്തിപരമായ ഒരു കാര്യം ഇവിടെ പങ്കുവെക്കുന്നതിന് മുൻപ് ഞാൻ ഒരുപാട് ആലോചിച്ചു. പക്ഷെ അപ്പോഴാണ് 'അതൊരു നായ മാത്രമല്ലേ' എന്ന് പറയുന്ന ആളുകളെക്കുറിച്ച് ഞാനോർത്തത്. അല്ല. അവ അങ്ങനെയല്ല. ഒരു വളർത്തുമൃഗം എന്നത് വെറുതെ കൂടെ നിർത്തുന്ന ഒന്നാണെന്ന് ചിന്തിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ, ദയവായി ഇതറിയുക. അവയൊരിക്കലും അങ്ങനെയല്ല. ഏറ്റവും ശരിയായ അർത്ഥത്തിൽ തന്നെ അവർ നമ്മുടെ കുടുംബമായി മാറുന്നു. നമുക്ക് ഒരിക്കലും തിരികെ നൽകാൻ കഴിയാത്ത രീതിയിലാണ് അവർ നമ്മളെ സ്നേഹിക്കുന്നത്.
അവളുടെ സ്നേഹം ലഭിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി. ആ സ്നേഹം ഞങ്ങളോടൊപ്പം തന്നെയുണ്ടാകും. എപ്പോഴും..
Content Highlights: Beyond Grief: Mridula Murali about Honoring a Beloved Pet as Family
Published: 21 Nov 2025, 03:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented