വിവാഹമോചനവുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പിന്റെ ഭാഗമായി വ്യവസായി ഗൗതം സിംഘാനിയയുടെ സ്വത്തിന്റെ 75%-വും ആവശ്യപ്പെട്ട് മുന്‍ഭാര്യ നവാസ് മോദി. മക്കളായ നിസയുടേയും നിഹാരികയുടേയും സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിന് വേണ്ടിയാണ് നവാസ് സ്വത്തിന്റെ മുക്കാല്‍ ഭാഗവും ആവശ്യപ്പെട്ടത്.
എന്നാല്‍ കുടുംബ ട്രസ്റ്റ് രൂപീകരിക്കാനും കുടുംബത്തിന്റെ ആസ്തി അതിലേക്ക് മാറ്റാനുമാണ് ഗൗതം ശുപാര്‍ശ ചെയ്തത്. ഏക മാനേജിങ് ട്രസ്റ്റിയായി താന്‍ സേവനമനുഷ്ഠിക്കുമെന്നും ഗൗതം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ മരണശേഷം സ്വത്തുക്കളുടെ അനന്തരാവകാശം കുടുംബാംഗങ്ങള്‍ക്ക് നല്‍കാമെന്നും ഗൗതം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വസ്ത്രവ്യാപര രംഗത്തെ ഭീമന്മാരായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് 58-കാരനായ ഗൗതം. അദ്ദേഹത്തിന് 11,000 കോടി രൂപയിലധികം ആസ്തിയുണ്ട്. സോളിസിറ്റര്‍ ജനറല്‍ നടാര്‍ മോദിയുടെ മകളായ നവാസ് 1999-ലാണ് ഗൗതമിനെ വിവാഹം ചെയ്തത്. ഫിറ്റ്നസ് രംഗത്താണ് നവാസ് ജോലി ചെയ്യുന്നത്.
കഴിഞ്ഞാഴ്ചയാണ് നവാസ് മോദിയുമായുള്ള 32 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി ഗൗതം അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു നീണ്ട കുറിപ്പിലൂടെ് ഗൗതം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. 'മുന്‍കാലത്തെപ്പോലെയുള്ള ദീപാവലിയല്ല ഇത്തവണത്തേത്' എന്ന മുഖവുരയോടെയാണ് ഈ കുറിപ്പ് തുടങ്ങുന്നത്.
'ദമ്പതിമാരായും മാതാപിതാക്കളായും പരസ്പരം ശക്തിസ്രോതസ്സുകളായും 32 വര്‍ഷം ഒരുമിച്ച് ജീവിച്ചു. വിശ്വാസം, ദൃഢനിശ്ചയം, പ്രതിബദ്ധത എന്നിവയിലൂടെ സഞ്ചരിക്കവേ ഏറ്റവും മനോഹരമായ രണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ ജീവിതത്തിവലെത്തി. അടുത്തകാലത്ത് നിര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി. ഗോസിപ്പുകളും അഭ്യൂഹങ്ങളും പ്രചരിച്ചു. നവാസും ഞാനും രണ്ട് വഴിയിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മക്കളായ നിഹാരികയ്ക്കും നിസയ്ക്കും വേണ്ടതെല്ലാം തുടര്‍ന്നും ചെയ്യുംയ ഞങ്ങളുടെ തീരുമാനത്തേയും സ്വകാര്യതയേയും ബഹുമാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.'-ഗൗതം എക്സില്‍ കുറിച്ചു.
താനെയിലെ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ നവാസിനെ അകത്ത് പ്രവേശിപ്പിക്കാതെ ഗൗതം ഗേറ്റ് പൂട്ടിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന് ഗൗതം അറിയിച്ചത്.
Content Highlights: raymond boss estranged wife demands 75% of his fortune as settlement
Published: 21 Nov 2023, 11:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented