ഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ഫൈനല്‍ ക്രിക്കറ്റ് ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയുടെ മികവില്‍ ചൈന്ന സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് കിരീടമുയര്‍ത്തി. അവസാന രണ്ട് പന്തുകള്‍ പന്ത് ബൗണ്ടറി കടത്തിയാണ് ജഡേജ വിജയറണ്‍ നേടിയത്.

To advertise here,

അന്ന് ചെന്നൈ ക്യാപ്റ്റന്‍ ധോനിക്ക് സന്തോഷം അടിക്കിവെയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ജഡേജയെ എടുത്തുയര്‍ത്തി ധോനി ആഹ്ലാദം പങ്കുവെച്ചു. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അന്നത്തെ മനോഹരമായ ആ വിജയത്തെ കുറിച്ച് അടുത്തിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘടിപ്പിച്ച പ്രൊമോഷണല്‍ പരിപാടിക്കിടെ ജഡേജയും ധോനിയും സംസാരിച്ചു. ഇതിനിടയില്‍ ജഡേജ പറഞ്ഞ ഒരു തമാശയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

'സാക്ഷി ഭാഭിക്ക് ശേഷം മഹി ഭായ് എടുത്തുയര്‍ത്തിയ ഏക വ്യക്തി ഞാനായിരിക്കും' എന്നാണ് ചര്‍ച്ചയ്ക്കിടെ ജഡേജ പറഞ്ഞത്. ഇതുകേട്ട് പൊട്ടിച്ചിരിക്കുന്ന ധോനിയേയും വീഡിയോയില്‍ കാണാം. ജഡേജയുടെ ഈ കമന്റിനെ വിമര്‍ശിച്ചും അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തെത്തി. ഇത് തമാശയായി കാണാനാകില്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്. 

അടുത്തിടെ ജാംനഗറില്‍ നടന്ന ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് സാക്ഷിയും ധോനിയും ഒരുമിച്ചെത്തിയിരുന്നു. ധോനി ഷെര്‍വാണിയും സാക്ഷി ലെഹങ്കയുമാണ് ആഘോഷങ്ങള്‍ക്ക് ധരിച്ചത്. ആനന്ദിനും രാധികയ്ക്കുമൊപ്പമുള്ള ചിത്രം സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.