ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലുമായുള്ള വിവാഹമോചനത്തെ തുടര്‍ന്ന് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നയാളാണ് ധനശ്രീ വര്‍മ. കോടതിയിലെത്തിയപ്പോഴുണ്ടായ അനുഭവം ഉള്‍പ്പെടെ ധനശ്രീ പങ്കുവെച്ചത് വലിയ വാര്‍ത്തയായിരുന്നു. നടിയും നര്‍ത്തകിയും കൊറിയോഗ്രാഫറുമെല്ലാമായ ധനശ്രീ വര്‍മ ദന്തഡോക്ടറായിരുന്നപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഫറാ ഖാന്റെ വ്‌ളോഗിലാണ് ധനശ്രീ ദന്തരോഗവിദഗ്ധയെന്ന നിലയില്‍ താന്‍ രണ്‍ബീര്‍ കപൂറിന്റെ 'വായില്‍ നോക്കിയ' അനുഭവം പങ്കുവെച്ചത്. 

To advertise here,

Also Read: 'ഐശ്വര്യാ റായ്‌ക്കൊപ്പം ആ ചിത്രത്തില്‍ അഭിനയിക്കാന്‍ ആരും വന്നില്ല, മമ്മൂട്ടി മാത്രമാണ് തയ്യാറായത്' -സംവിധായകൻ രാജീവ് കുമാർ

ധനശ്രീയുടെ മുംബൈയിലെ വീട്ടിലെത്തിയാണ് ഫറാ ഖാന്‍ വ്‌ളോഗ് ചിത്രീകരിച്ചത്. തന്റെ പാചകക്കാരനായ ദിലീപുമൊന്നിച്ചാണ് അവര്‍ ധനശ്രീയുടെ വീട്ടിലേക്ക് പോയത്. തുടര്‍ന്നുള്ള സംഭാഷണത്തിനിടെയാണ് ധനശ്രീ വര്‍മ വിനോദമേഖലയിലേക്ക് വരുന്നതിന് മുമ്പുള്ള ഡോക്ടര്‍ എന്ന നിലയിലുള്ള തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞത്. 

placeholder
ധനശ്രീ വര്‍മ | Photo: instagram

'മൂന്നുവര്‍ഷമാണ് ഞാന്‍ പ്രാക്ടീസ് ചെയ്തത്. എനിക്ക് ബാന്ദ്രയിലും ലോഖണ്ഡ്‌വാലയിലും ക്ലിനിക്കുണ്ടായിരുന്നു. ടെലിവിഷന്‍ രംഗത്തെ എല്ലാവരും അവിടെ വരുമായിരുന്നു. ഒരിക്കല്‍ ഞാന്‍ രണ്‍ബീര്‍ കപൂറിനേയും ചികിത്സിച്ചിട്ടുണ്ട്.' -ധനശ്രീ പറഞ്ഞു. ഇതുകേട്ട് അമ്പരന്ന ഫറാഖാന്‍ 'നിങ്ങള്‍ അദ്ദേഹത്തിന്റെ വായയുടെ അകത്തേക്ക് നോക്കിയോ? അത് എങ്ങനെയുണ്ടായിരുന്നു? വ്യത്യസ്തമായിരുന്നോ?' എന്ന് ധനശ്രീയോട് ചോദിച്ചു. 

ഫറയുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചുകൊണ്ടാണ് ധനശ്രീ മറുപടി പറഞ്ഞത്. 'അത് എന്റെ ജോലിയാണ്. അദ്ദേഹത്തിന്റെ വായ ആരോഗ്യകരമായ ഒന്നായിരുന്നു. അദ്ദേഹം അത് വൃത്തിയായി സൂക്ഷിക്കുന്നയാളാണ്' എന്നാണ് മറുപടിയായി ധനശ്രീ പറഞ്ഞത്.