വായിലെ ഭേദമാകാത്ത മുറിവുകള്‍, ചുവപ്പോ വെള്ളയോ പാടുകള്‍, അസാധാരണ വളര്‍ച്ചകള്‍, വേദന, രക്തസ്രാവം, വായ് തുറക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പരിശോധന നടത്തണം.

തൃശ്ശൂർ: വായിലെ അർബുദത്തിനെതിരേയുള്ള (വദനാർബുദം) ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ 'ഐ.ഡി.എ. ക്യാൻ വിൻ' പദ്ധതി വെള്ളിയാഴ്ച തുടങ്ങും. വദനാർബുദവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഏകദേശം 7,000 ഡെന്റൽ ക്ലിനിക്കുകൾ പ്രാഥമിക കണ്ടെത്തൽ കേന്ദ്രങ്ങളാക്കും.
ഡോക്ടർമാർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകി. പ്രാരംഭഘട്ടത്തിൽ കണ്ടെത്തി സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാനും മരണനിരക്കും ഗുരുതരപ്രത്യാഘാതങ്ങളും കുറയ്ക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വെള്ളിയാഴ്ച രാത്രി ഏഴിന് കോഴിക്കോട് ആസ്പിൻ കോർട്ട്‌യാർഡിൽ നടക്കുന്ന ഡെന്റിസ്റ്റ് ദിനാഘോഷച്ചടങ്ങിൽ ഡോ. വി.പി. ഗംഗാധരൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. പദ്ധതിയുടെ ഭാഗമായി സമീപത്തുള്ള ഡെന്റിസ്റ്റുകളെ കണ്ടെത്താൻ സഹായിക്കുന്ന www.idasparsh.com പോർട്ടൽ ആരംഭിക്കും. സ്‌കൂൾ കുട്ടികൾ, ദീർഘദൂര ലോറി ഡ്രൈവർമാർ, കുടിയേറ്റത്തൊഴിലാളികൾ എന്നിവരിൽ രോഗവർധന ആശങ്കാജനകമാണെന്ന് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ.) പത്രസമ്മേളനത്തിൽ അറിയിച്ചു.
വായിലെ ഭേദമാകാത്ത മുറിവുകൾ, ചുവപ്പോ വെള്ളയോ പാടുകൾ, അസാധാരണ വളർച്ചകൾ, വേദന, രക്തസ്രാവം, വായ് തുറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധന നടത്തണമെന്ന് ഡോ. റിങ്കോ സി. മാത്യു, ഡോ. ജോൺസൺ ജോൺ, ഡോ. ജിജിൻ ജോയ് പനയ്ക്കൽ, ഡോ. ജോജി ജോർജ്, ഡോ. ജിതിൻ ഗോപി എന്നിവർ അറിയിച്ചു.
Content Highlights: Indian Dental Association (IDA) launches 'IDA Can Win' to combat oral cancer in Kerala., Approximately 7,000 dental clinics across the state will function as primary detection centers., The project aims for early detection and timely treatment to reduce mortality rates., A new portal, www.idasparsh.com, has been launched to help locate nearby dentists.
Published: 06 Mar 2026, 07:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented