ബോളിവുഡ് താരസുന്ദരി ഐശ്വര്യാ റായ്‌ക്കൊപ്പം മലയാളികളുടെ മെഗാതാരം മമ്മൂട്ടി അഭിനയിച്ച് 2000-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍'. രാജീവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് സാക്ഷാല്‍ എ.ആര്‍. റഹ്‌മാനായിരുന്നു. സൂപ്പര്‍ഹിറ്റ് ചിത്രമായ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലേക്ക് മമ്മൂട്ടി എത്തിയത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ രാജീവ് മേനോന്‍.
Also Read: ഹൃദയപൂര്‍വം കാണാന്‍ മോഹന്‍ലാലും സുചിത്രയും കാനഡയില്‍; തിയേറ്ററില്‍ വമ്പന്‍ വരവേല്‍പ്പ് | വീഡിയോ
മേജര്‍ ബാല എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ഐശ്വര്യാ റായ് അവതരിപ്പിച്ച മീനാക്ഷി എന്ന കഥാപാത്രത്തോട് മനസില്‍ പ്രണയം സൂക്ഷിക്കുന്നയാളായിരുന്നു മേജര്‍ ബാല. മേജര്‍ ബാലയായി ആരെ അഭിനയിപ്പിക്കും എന്നതായിരുന്നു അന്ന് താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്ന് രാജീവ് മേനോന്‍ പറയുന്നു. പല മുന്‍നിര താരങ്ങളേയും ഇതിനായി സമീപിച്ചു. എന്നാല്‍, അവരാരും ആ വേഷം അഭിനയിക്കാന്‍ തയ്യാറായില്ല. ഒടുവിലാണ് മമ്മൂട്ടിയിലെത്തിയതെന്നും രാജീവ് മേനോന്‍ സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
'യുദ്ധത്തില്‍ പങ്കെടുത്ത് ഒരു കാല് നഷ്ടപ്പെട്ട സൈനികനും തികഞ്ഞ മദ്യപാനിയുമാണ് എന്നതാണ് ആ കഥാപാത്രത്തിന്റെ സൗന്ദര്യം. എന്നാല്‍, അക്കാലത്ത് പല മുന്‍നിര അഭിനേതാക്കളും ആ വേഷം നിരസിച്ചു. ഒറ്റക്കാലുള്ളയാളായി അഭിനയിക്കാന്‍ തയ്യാറല്ല എന്ന് അവരെല്ലാം തുറന്ന് പറഞ്ഞു. എന്നാല്‍, മറുവശത്ത് മമ്മൂട്ടി അതൊരു പോരായ്മയായി കണ്ടില്ല', രാജീവ് മേനോന്‍ പറഞ്ഞു.
Don't Miss: 'ചെറിയ സ്വപ്‌നം വെച്ച് തുടങ്ങിയതാണ്', 'ലോക' കാണാൻ ദുൽഖറും താരങ്ങളും അബുദാബിയിൽ | വീഡിയോ
ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവവും അദ്ദേഹം പങ്കുവെച്ചു.
'വലതുകാല്‍ നഷ്ടപ്പെട്ടയാളാണ് മേജര്‍ ബാല. അതിനാല്‍, നടക്കുമ്പോള്‍ വലതുവശത്തേക്ക് അല്‍പ്പം ചെരിഞ്ഞ് നടക്കാന്‍ മമ്മൂട്ടി തീരുമാനിച്ചു. പക്ഷേ ഷൂട്ടിങ്ങിനിടെ ചിലസമയങ്ങളില്‍ അദ്ദേഹം അത് മറക്കും. ഒരുദിവസം അദ്ദേഹം ഇടത്തോട്ട് ചെരിഞ്ഞ് നടക്കുന്നതായി ഞാന്‍ ശ്രദ്ധിച്ചു. അദ്ദേഹത്തോട് അത് പറയണോ വേണ്ടയോ എന്ന് എന്റെ അസിസ്റ്റന്റ് ആശയക്കുഴപ്പത്തിലായി. എന്നാല്‍, പിന്നീട് മമ്മൂട്ടി ഇങ്ങോട്ടുവന്ന് ചോദിച്ചു, ഞാന്‍ വലത്തോട്ടായിരുന്നോ ഇടത്തോട്ടായിരുന്നോ ചെരിയേണ്ടിയിരുന്നത് എന്ന്. അത് സെറ്റിലെ രസകരമായൊരു അനുഭവമായിരുന്നു', രാജീവ് മേനോന്‍ പറഞ്ഞു.
Content Highlights: Several leading actors refused to play Aishwarya Rai’s lead, but Mammootty didn’t, says Rajiv Menon
Published: 31 Aug 2025, 08:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented