
സൂപ്പർ താരം രാം ചരണും ഭാര്യ ഉപാസനയും തങ്ങളുടെ ഇരട്ടക്കുട്ടികൾക്ക് പേരിട്ടു. ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഇരുവർക്കും ഇരട്ടക്കുട്ടികൾ പിറന്നത്. ആൺകുഞ്ഞിന് ശിവറാം എന്നും പെൺകുഞ്ഞിന് അൻവീര ദേവി എന്നും പേര് നൽകിയതായാണ് വിവരം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് താരദമ്പതികൾ സന്തോഷവാർത്ത ഔദ്യോഗികമായി പങ്കുവെച്ചത്.
പുതിയ അതിഥികളെ വരവേറ്റതിലുള്ള അതിയായ സന്തോഷത്തിലാണ് കുടുംബമെന്ന് രാം ചരൺ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. രണ്ട് പെൺമക്കളും മകനും തങ്ങളുടെ ജീവിതത്തിൽ എത്തിയത് വലിയൊരു അനുഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ സ്ത്രീകളാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നും താരം കൂട്ടിച്ചേർത്തു.
2012-ൽ വിവാഹിതരായ രാം ചരണിനും ഉപാസനയ്ക്കും 2023-ലാണ് ആദ്യത്തെ മകൾ ക്ലിൻ കാര കൊണിഡേല പിറന്നത്.
Content Highlights: Superstar Ram Charan and wife Upasana have named their newborn twins.
Published: 13 Feb 2026, 09:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented