
കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു നടി സ്വാസികയുടേയും നടനും മോഡലുമായ പ്രേം ജേക്കബിന്റേയും വിവാഹം. സുരേഷ് ഗോപി, ദിലീപ്, അനുശ്രീ, ശ്വേതാ മേനോന്‍ തുടങ്ങി താരനിര തന്നെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇവരേക്കാളേറെ ആരാധകരുടെ മനം കവര്‍ന്നത് വിവാഹത്തിന് സ്വാസികയുടെ തോഴിമാരായെത്തിയ സരയു മോഹന്‍, മഞ്ജു പിള്ള, ദേവി ചന്ദന, രചന നാരായണന്‍ കുട്ടി എന്നിവരാണ്.
സ്വാസികയുടെ ആത്മസുഹൃത്തുക്കളായ ഇവര്‍ ഒരേ നിറത്തിലുള്ള വസ്ത്രണമിഞ്ഞാണ് കടല്‍തീരത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ വിവാഹത്തിനെത്തിയത്. ഓറഞ്ച് നിറത്തിലുള്ള അനാര്‍ക്കലിയായിരുന്നു ദേവി ചന്ദനയുടെ വേഷം. ഇതേ നിറത്തിലുള്ള പാന്റും ക്രോപ്പ് ടോപ്പും ഷ്രഗ്ഗുമായിരുന്നു സരയു തെരഞ്ഞെടുത്തത്. മഞ്ജു പിള്ളയും രചനയും പലാസോ പാന്റ് വരുന്ന സല്‍വാറാണ് ധരിച്ചത്.
വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഈ സ്‌നേഹം....ഈ സന്തോഷം... അതൊരിക്കലും മങ്ങരുതേ എന്ന പ്രാര്‍ത്ഥന മാത്രം. ഞങ്ങളുടെ സുന്ദരിക്കുട്ടി സ്വപ്നസ്പര്‍ശമുള്ള പെണ്‍കുട്ടി പാറുവിന്റെ പ്രിയപ്പെട്ട വിവാഹദിവസം ഇന്നലെ വളരെയധികം വൈകാരിക നിമിഷങ്ങള്‍ക്കു സാക്ഷ്യം വഹിച്ചു. ഈ ഫോട്ടോയില്‍ പാറു ഇല്ലെങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍ ഉടനീളം അവള്‍ മാത്രമായിരുന്നു. സരയൂ മോഹന്‍, മഞ്ജു പിള്ള, ദേവി ചന്ദന...എനിക്ക് നിങ്ങളെ എല്ലാരേം പെരുത്തിഷ്ടാണേ...' എന്നായിരുന്നു രചന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കൊച്ചി ചെറായി ബീച്ചിന്റെ പശ്ചാത്തലത്തിലൊരുക്കിയ വിവാഹത്തില്‍ പിങ്ക്- ഐവറി ഷെയ്ഡിലുള്ള സാരിയാണ് സ്വാസിക ധരിച്ചത്. പിങ്ക്- ഐവറി ഷെയ്ഡിലുള്ള സാരിയാണ് സ്വാസിക ധരിച്ചത്. എംബ്രോയ്ഡറി വര്‍ക്കുകളാല്‍ സമൃദ്ധമായ റോസ് നിറത്തിലുള്ള ബ്ലൗസ് മാറ്റുകൂട്ടി. ഇതിനൊപ്പം ഷോള്‍ഡറില്‍ ഞെറികളോട് കൂടിയ ഒരു ദുപ്പട്ടയുമുണ്ടായിരുന്നു. കഴുത്തുനിറഞ്ഞു കിടക്കുന്ന രണ്ടുമാലകളും വലിയ കമ്മലുകളും മനോഹരമാക്കി. ഐവറി ഷെയ്ഡിലുള്ള ഷെര്‍വാണി സ്യൂട്ടാണ് വരന്‍ ധരിച്ചത്.
ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. 2010 ല്‍ റിലീസ് ചെയ്ത ഫിഡില്‍ ആണ് ആദ്യ മലയാള സിനിമ. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തു.
Content Highlights: rachana narayanankutty shares instagram post about swasikas marriage
Published: 26 Jan 2024, 06:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented