ജീവിതത്തിൽ ഓർമ്മക്കുറിപ്പെഴുതാൻ മാത്രം അസാധാരണമായി ഒന്നുമില്ലെങ്കിലും തന്റേത് മാത്രമെന്ന് അവകാശപ്പെടാനുള്ള ഒരു കഥ എഴുതുകയാണെന്നും ഷെഫാലി ഷാ മുമ്പ് വ്യക്തമാക്കിയിരുന്നു

വിവാഹം സന്തോഷകരമാകും എന്ന മുൻധാരണയോടെയാണ് ആളുകൾ വിവാഹം കഴിക്കുന്നതെന്നും വിവാഹമോചനത്തിന് വേണ്ട തയ്യാറെടുപ്പകൾ ആരും നടത്തുന്നില്ലെന്നും പ്രമുഖ നടി ഷെഫാലി ഷാ. ബ്ലൂംസ് ബെറി ബുക്സ് പ്രസിദ്ധീകരിച്ച തന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമായ ദ ഓഡാസിറ്റി ഓഫ് ബീയിങിനെ അടിസ്ഥാനമാക്കി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷെഫാലി ഷാ വിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ പങ്കുവെച്ചത്.
"ഞാൻ ഈ പുസ്തകത്തിൽ ആരുടെയും പേരെടുത്ത് പറയുന്നില്ല. എന്ത് സംഭവിച്ചു, എന്ത് സംഭവിച്ചില്ല എന്നതിലേക്ക് ഞാൻ കടക്കുന്നുമില്ല. ആളുകൾ വിവാഹിതരാകുകയും വിവാഹമോചനത്തിനായി ഒട്ടും തയ്യാറാകാതെയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്." തന്റെ ആദ്യവിവാഹമോചനത്തെ കുറിച്ച് പുസ്തകത്തിൽ ഇങ്ങനെയാണ് നടി രേഖപ്പെടുത്തിയിരിക്കുന്നത്.
Also Read: സുന്ദരിയെന്ന് വിളിച്ചാൽ ഇന്നും വിശ്വസിക്കാൻ പ്രയാസം, കാരണം ചെറുപ്പത്തിലെ ആ ദുരനുഭവം -ഷെഫാലി ഷാ
ഇക്കാര്യത്തിൽ മറച്ചുവെക്കാൻ ഒന്നുംതന്നെയില്ലെന്നും വളരെ മാന്യതയോടെയാണ് താൻ ഇതിനെക്കുറിച്ച് എഴുതിയിട്ടുള്ളതെന്നും ചോദ്യങ്ങൾക്ക് മറുപടിയായി നടി വ്യക്തമാക്കി. ഏതൊരു വിവാഹവും തകർച്ചയിലേക്ക് എത്തുന്നതിനെക്കുറിച്ചാണ് താൻ പറയുന്നത്. വിവാഹം തകർന്നുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയുന്ന ഒരു അവസ്ഥയുണ്ട്. അതിനാൽ ഇത് ഒരു ബന്ധത്തിന്റെ പരാജയത്തെക്കുറിച്ചാണെന്നാണ് താൻ കരുതുന്നതെന്ന് ഷെഫാലി ഷാ വ്യക്തമാക്കി. എല്ലാവരും വിവാഹത്തിലേക്ക് കടക്കുന്നത് എക്കാലവും സന്തോഷത്തോടെ ജീവിക്കാം എന്ന ചിന്തയോടെയാണെന്നാണ് താൻ വിശ്വസിക്കുന്നത്. വിചാരിച്ചതുപോലെ വിവാഹജീവിതം മുന്നോട്ട് പോകണമെന്നില്ല. അങ്ങനെ വരുമ്പോൾ, അത് നേരിടുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഷെഫാലി അഭിപ്രായപ്പെട്ടു.
പ്രണയം, നൈരാശ്യം, വിവാഹമോചനം, പുനർവിവാഹം, സൗഹൃദം, ശരീര സങ്കല്പം തുടങ്ങി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. പ്രായമേറുന്നതിനെ ഒരു നടി എന്ന നിലയ്ക്ക് എങ്ങനെ നോക്കിക്കണ്ടു എന്നും കുട്ടികളെ വളർത്തുന്നതിലെ വെല്ലുവിളികളെ കുറിച്ചും കൃതിയിൽ പറഞ്ഞിട്ടുണ്ട്.
ജീവിതത്തിൽ ഓർമ്മക്കുറിപ്പെഴുതാൻ മാത്രം അസാധാരണമായി ഒന്നുമില്ലെങ്കിലും തന്റേത് മാത്രമെന്ന് അവകാശപ്പെടാനുള്ള ഒരു കഥ എഴുതുകയാണെന്നും ഷെഫാലി ഷാ മുമ്പ് വ്യക്തമാക്കിയിരുന്നു. "എന്റെ ജീവിതത്തിൽ ഒരു ആത്മകഥ എഴുതാനുള്ളത്ര വലിയ സംഭവങ്ങളൊന്നുമില്ല. എങ്കിലും, എനിക്ക് മാത്രം പകർപ്പവകാശമുള്ള ഒരു കഥ പറയാൻ ഞാൻ തീരുമാനിച്ചു. വിസ്മയകരമായ ഒരു പുസ്തകമാണെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നില്ല, എന്നാൽ ഞാൻ ഉറപ്പുനൽകുന്നത് തികഞ്ഞ ആത്മാർത്ഥതയാണ്." ഷെഫാലി ഷായുടെ വാക്കുകൾ.
സത്യ, മൺസൂൺ വെഡിങ്, ദിൽ ദഡക്നേ ദോ, ജൽസാ ഏന്റ് ഡാർലിങ്, തുടങ്ങി നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങളിലൂടെ പതിറ്റാണ്ടുകളായി അഭിനയരംഗത്ത് തിളങ്ങിനിൽക്കുന്ന വ്യക്തിത്വമാണ് ഷെഫാലി ഷാ. എമ്മി പുരസ്കാരം നേടിയ ഡെൽഹി ക്രൈം സീരീസിൽ നിർണായകമായ വേഷം ചെയ്തിരുന്നു.
നടൻ ഹർഷ് ഛായയുമായായിരുന്നു ഷെഫാലിയുടെ ആദ്യ വിവാഹം. 2000-ൽ അവർ ചലച്ചിത്ര നിർമ്മാതാവായ വിപുൽ അമൃത്ലാൽ ഷായെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ആര്യമാൻ, മൗര്യ എന്നീ രണ്ട് ആൺമക്കളുണ്ട് അവർക്ക്.
Content Highlights: In her memoir-in-essays The Audacity of Being, acclaimed actress Shefali Shah speaks candidly yet respectfully about the breakdown of her first marriage to actor Harsh Chhaya, reflecting on the failure of relationships and the realities of modern marriage.
Published: 05 Oct 2026, 02:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented