ഹൈദരാബാദ്: ബാലാജി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചലച്ചിത്രതാരം പ്രിയങ്ക ചോപ്ര. നടിതന്നെയാണ് ക്ഷേത്രദര്‍ശനത്തിന്റെ ചിത്രങ്ങളും ഫോട്ടോകളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.  

To advertise here,

ശ്രീ ബാലാജിയുടെ അനുഗ്രഹങ്ങളോടെ ഒരു പുതിയ അധ്യായം തുടങ്ങുകയാണ്. നമുക്കെല്ലാവര്‍ക്കും നമ്മുടെ ഹൃദയങ്ങളില്‍ സമാധാനവും സമൃദ്ധിയും ചുറ്റിലുമുള്ള ഐശ്വര്യവുമെല്ലാം കണ്ടെത്താനാകട്ടെ. ദൈവകൃപ അനന്തമാണ്, എന്ന് കുറിച്ചുകൊണ്ടാണ് പ്രിയങ്ക പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 

തെന്നിന്ത്യന്‍ താരം രാംചരണിന്റെ ഭാര്യയും സംരഭകയുമായ ഉപാസന കോനിഡേലയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പ്രിയങ്ക കുറിപ്പ് അവസാനിപ്പിച്ചത്. 

എസ്.എസ്. രാജമൗലിയുടെ ചിത്രത്തില്‍ അഭിനയിക്കാനായാണ് പ്രിയങ്ക ചോപ്ര ഹൈദരാബാദിലെത്തിയത്. പുതിയ പ്രൊജക്ട് തുടങ്ങുന്നതിന് മുന്നോടിയായാണ് താരം ചില്‍ക്കുര്‍ ബാലാജി ക്ഷേത്രത്തിലെത്തിയത്. 

ക്ഷേത്രദര്‍ശനം നടത്തുന്നതിന്റേയും നടത്തിയതിനുശേഷവുമുള്ള ചിത്രങ്ങളും ദര്‍ശനത്തിനായി പൂജാരിയെ അനുഗമിക്കുന്നതിന്റെ വീഡിയോയും പോസ്റ്റിലുണ്ട്. 

ലൈറ്റ് സിയാന്‍ നിറത്തിലുള്ള ചുരിദാര്‍ ധരിച്ചെത്തിയ പ്രിയങ്ക കഴുത്തിലൂടെ പ്രിന്റുകളുള്ള ഒരു ചുവന്ന ഉത്തരീയവും അണിഞ്ഞാണ് ദര്‍ശനത്തിനെത്തിയത്.