
ഹൈദരാബാദ്: തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും കാമുകി മഹിക ശർമയും. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. തല പൂർണമായും മൊട്ടയടിച്ച ഹാർദിക്കിനെയാണ് ചിത്രങ്ങളിൽ കാണുന്നത്.
ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ സുപ്രഭാത സേവയിൽ പങ്കെടുത്ത ശേഷമാണ് ഹാർദിക് വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം വാങ്ങാനെത്തിയത്. പരിക്കിൽനിന്നുള്ള മോചനത്തിനുശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് താരം. കരിയറിലെ നിർണായക ഘട്ടമായതിനാലാണ് ക്ഷേത്രദർശനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ഐപിഎൽ സീസണുശേഷം പുറംവേദനയേയും തുടയിലേറ്റ പരിക്കിനേയും തുടർന്ന് ഹാർദിക് ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസിൽ റീഹാബിലിറ്റേഷനും റിട്ടേൺ ടു പ്ലേ പ്രോട്ടോകോളും താരം പൂർത്തിയാക്കിയിരുന്നു. അഫ്ഗാനിസ്താൻ, ഇംഗ്ലണ്ട്, സിംബാബ്‌വെ എന്നീ രാജ്യങ്ങൾക്കെതിരായ പരമ്പരകൾ ഹാർദിക്കിന് നഷ്ടമായിരുന്നു.
Content Highlights: Hardik Pandya visited Sri Venkateswara Swamy Temple in Tirumala with a shaved head., The cricketer is nearing the end of his rehabilitation following an injury sustained after IPL 2026., Pandya is preparing for a return to India's white-ball squad after missing recent international series., His return is expected to boost India's team balance for the remainder of the 2026 schedule.
Published: 02 Aug 2026, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented