
32-ാം പിറന്നാള്‍ ആഘോഷിച്ച് അമേരിക്കന്‍ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക്ക് ജൊനാസ്. ലണ്ടനില്‍ നടന്ന ജൊനാസ് ബ്രദേഴ്‌സിന്റെ സംഗീത പരിപാടിക്കിടെ എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ച് നിക്ക് ജൊനാസ് പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ചു. പരസ്പരം പ്രണയചുംബനം നല്‍കുന്ന നിക്കിനേയും പ്രിയങ്കയേയും അത് കണ്ട് കണ്ണുപൊത്തുന്ന മകള്‍ മാല്‍തിയേയും ചിത്രങ്ങളില്‍ കാണാം.
നിക്കിന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു സംഗീത പരിപാടി. പിറന്നാള്‍ ആശംസ അറിയിച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും ഇതിലും മികച്ചതായി പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ചിത്രങ്ങള്‍ക്കൊപ്പം നിക്ക് കുറിച്ചു.
മകളേയുമെടുത്ത് വേദിയിലേക്ക് നിക്ക് വരുന്നതും അവളുടെ കൈയില്‍ മൈക്ക് കൊടുക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്. നിക്കിന്റെ സഹോദരന്‍മാരും ഗായകരുമായ കെവിനും ജോയും മാല്‍തിയെ കൊഞ്ചിക്കുന്നതും ചിത്രങ്ങളില്‍ കാണാം.
പ്രിയങ്ക ചോപ്രയും നിക്കിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും മികച്ച ഭര്‍ത്താവിനും അച്ഛനും പിറന്നാള്‍ ആശംസകള്‍ എന്നാണ് പ്രിയങ്ക കുറിച്ചത്. അതോടൊപ്പം മറ്റൊരു സന്തോഷം കൂടി പ്രിയങ്ക പങ്കുവെയ്ക്കുന്നുണ്ട്. 24 വര്‍ഷം മുമ്പ് ലോക സൗന്ദര്യ കിരീടം ചൂടിയതും ലണ്ടനിലെ ഇതേ വേദിയിലായിരുന്നുവെന്ന് താരം പോസ്റ്റില്‍ പറയുന്നു.
Content Highlights: priyanka chopra daughter malti attends nick jonas london concert
Published: 19 Sept 2024, 09:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented