
വെള്ളരിക്കുണ്ട്: അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ 240-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്ട് ജഡ്ജിയായി വീണ്ടും തിരഞ്ഞടുക്കപ്പെട്ട ബളാൽ സ്വദേശി സുരേന്ദ്രൻ കെ. പട്ടേലിന്റെ ജീവിതവിജയത്തിന് പിന്നിൽ വറുതിയുടെ നടുക്കടൽ നീന്തിക്കയറിയ പോരാട്ടവീര്യമുണ്ട്.
കഷ്ടപ്പാടിൽ പഠനം വഴിമുട്ടി. കരകയറാൻ ബീഡിതെറുപ്പുകാരനായി. എന്നിട്ടും സ്വപ്നങ്ങൾ കൈവിട്ടില്ല. എളേരിത്തട്ട് ഗവ. കോളേജിൽ പ്രീഡിഗ്രി പഠനം. പയ്യന്നൂർ ഗവ. കോളേജിൽനിന്ന് ബിരുദവും നേടി. കോഴിക്കോട് ഗവ. ലോ കോളേജിലെ എൽഎൽ.ബി. പഠനമായിരുന്നു കടുത്ത പരീക്ഷണകാലം. പഠനച്ചെലവ് കണ്ടെത്താൻ ഹോട്ടലിൽ ശുചീകരണത്തൊഴിലാളിയായി. അഡ്വ. പി. അപ്പുക്കുട്ടന്റെ ജൂനിയറായി കാഞ്ഞങ്ങാട്ട് അഭിഭാഷകവൃത്തി ആരംഭിച്ചു. പിന്നീട് ഡൽഹിയിൽ പ്രാക്ടീസ് ചെയ്ത സുരേന്ദ്രൻ സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു.
ഭാര്യ ശുഭയ്ക്ക് അമേരിക്കയിൽ ജോലി ലഭിച്ചതോടെയാണ് സുരേന്ദ്രനും അമേരിക്കയിലെത്തിയത്. അവിടെ യു.എസ്. അഭിഭാഷക ലൈസൻസ് നേടിയതോടൊപ്പം എൽഎൽ.എം. പഠനവും പൂർത്തിയാക്കി. 2020-ൽ ജഡ്ജി തിരഞ്ഞടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022-ൽ വിജയിച്ചു. ഇത്തവണ ഹൂസ്റ്റണിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ നടന്ന ജനകീയ വോട്ടെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിസ്ഥാനാർഥിയായി മത്സരിച്ച സുരേന്ദ്രൻ, റിപ്പബ്ലിക്കൻ സ്ഥാനാർഥി ആശ റെഡ്ഡിയെ ആണ് പരാജയപ്പെടുത്തിയത്.
Content Highlights: Surendran K. Patel reelected as the 240th Judicial District Judge in Texas., Overcame extreme poverty, working as a bidi roller and hotel cleaner to fund his education., Practiced law in Kerala, Delhi Supreme Court, and later obtained a US law license., Won the democratic party election in Fort Bend County, defeating Republican Asha Reddy.
Published: 06 Nov 2026, 06:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented