
നടിയും യുട്യൂബറും എഴുത്തുകാരിയുമായ പ്രജക്ത കോലി വിവാഹിതയാകുന്നു. വൃഷാങ്ക് ഖനാലുമായുള്ള വിവാഹം അടുത്തുതന്നെയുണ്ടാകുമെന്ന് പ്രജക്ത വ്യക്തമാക്കി. ഫെബ്രുവരി 25-നാകും ഇരുവരുടേയും വിവാഹമെന്നാണ് സൂചന.
നേപ്പാളില്‍ ജനിച്ച വൃഷാങ്കിനെ പഠനകാലത്താണ് പ്രജക്ത കണ്ടുമുട്ടുന്നത്. ബ്ലാക്ക്‌ബെറി മെസഞ്ചര്‍ ആപ്പിന്റെ കാലത്ത് ഒരു പൊതുസുഹൃത്ത് വഴിയാണ് ഇരുവരും കണ്ടുമുട്ടുന്നത്. അന്ന് പ്രജക്തയുടെ പിന്‍ എന്താണെന്ന് വൃഷാങ്ക് സുഹൃത്തിനോട് ചോദിച്ചുമനസിലാക്കി. അങ്ങനെയാണ് ഇരുവരും സംസാരിച്ചുതുടങ്ങിയത്. ഗണപതി പൂജയ്ക്കായി സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോഴാണ് ആദ്യമായി നേരിട്ടുകണ്ടത്. അതിനുശേഷം ഇരുവരും പ്രണയത്തിലാകുകയായിരുന്നു. ആ ബന്ധം മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ ഇരുവര്‍ക്കും തുടക്കത്തില്‍ ഉറപ്പില്ലായിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം ഇരുവരുടേയും പ്രണയം തുടര്‍ന്നു. രണ്ട് വര്‍ഷം മുമ്പാണ് വൃഷാങ്ക് പ്രജക്തയെ പ്രൊപ്പോസ് ചെയ്തത്. അന്ന് അണിയിച്ച മോതിരം കാണിച്ചുള്ള ചിത്രം പങ്കുവെച്ച് പ്രജക്ത ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിക്കുകയും ചെയ്തു.
നെറ്റ്ഫ്ലിക്സിന്റെ 'മിസ്മാച്ച്ഡ്' എന്ന സീരീസിലൂടെയാണ് പ്രജക്ത പ്രശസ്തയാകുന്നത്. 'ടൂ ഗുഡ് ടു ബി ട്രൂ' എന്ന നോവലും കഴിഞ്ഞ മാസം അവര്‍ പുറത്തിറക്കി. ഹാര്‍പ്പര്‍ ഫിക്ഷന്‍ പ്രസിദ്ധീകരിച്ച പുസ്തകം പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ഒന്നര ലക്ഷം കോപ്പികളാണ് വിറ്റുപോയത്. 2015-ല്‍ 'മോസ്റ്റ്‌ലി സെയ്ന്‍' എന്ന പേരില്‍ പ്രജക്ത യുട്യൂബ് അക്കൗണ്ട് തുടങ്ങിയിരുന്നു. നിലവില്‍ 7.22 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് ഈ ചാനലിനുള്ളത്. ഇതേ പേരില്‍ ഇന്‍സ്റ്റഗ്രാമിലും സജീവമായ പ്രജക്തയുടെ ഫോളോവേഴ്‌സ് 8.4 മില്ല്യണ്‍ ആളുകളാണ്.
കുട്ടിക്കാലത്ത് റേഡിയോ ജോക്കി ആകണമെന്നായിരുന്നു പ്രജക്തയുടെ ആഗ്രഹം. ബിരുദ പഠനത്തിനുശേഷം മുംബൈയിലെ ഫീവര്‍ 104 എഫ്എം റേഡിയോ സ്‌റ്റേഷനില്‍ ജോലി തുടങ്ങി. ഒരു വര്‍ഷത്തിനുശേഷം 'കോള്‍ സെന്റര്‍' എന്ന പേരില്‍ ഒരു ഷോയും തുടങ്ങി. എന്നാല്‍ അത് ശ്രദ്ധിക്കപ്പെടാതെ പോയതോടെ ജോലി ഉപേക്ഷിച്ചു. തുടര്‍ന്നാണ് യുട്യൂബ് ചാനല്‍ തുടങ്ങുന്നത്.
നിലവില്‍ പ്രജക്തയുടെ ആസ്തി ഏകദേശം 16 കോടി രൂപയാണ്. യുട്യൂബില്‍നിന്ന് പ്രതിമാസം ലഭിക്കുന്നത് 40 ലക്ഷം രൂപയാണ്. അതായത് 30-കാരിയായ പ്രജക്ത ഓരോ വര്‍ഷവും സമ്പാദിക്കുന്നത് നാല് കോടി രൂപയാണ്. വരുണ്‍ ധവാന്‍, കിയാര അദ്വാനി, അനില്‍ കപൂര്‍, നീതു കപൂര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന 'ജഗ് ജഗ് ജിയോ' എന്ന ചിത്രത്തിലും പ്രജക്ത അഭിനയിച്ചു.
Content Highlights: prajakta koli to tie the knot with fiance vrishank khanal soon
Published: 21 Feb 2025, 09:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented