ന്റെ ഇരട്ട പെണ്‍കുട്ടികളുടെ നിറവ്യത്യാസത്തെ കുറിച്ച് ആളുകള്‍ പലപ്പോഴും പറയാറുണ്ടെന്ന് ഹിന്ദി ടെലിവിഷന്‍ താരം റുബീന ദിലൈക്. തന്റെ പുതിയ വ്‌ളോഗിലാണ് റുബീന ഇക്കാര്യം പറഞ്ഞത്. തന്റെ ഒരു കുഞ്ഞിന് വെളുത്തനിറവും രണ്ടാമത്തെ കുഞ്ഞിന് അല്‍പ്പം ഇരുണ്ട നിറവുമാണ്. ആളുകള്‍ ഇത് താരതമ്യം ചെയ്യും. ഇത് വളരെ മോശം കാര്യമാണെന്നും റുബീന പറയുന്നു. 

To advertise here,

'എന്റെ ഒരു കുഞ്ഞിന് അല്‍പ്പം ഇരുണ്ടനിറമാണ്. രണ്ടാമത്തെ കുഞ്ഞിന് വെളുത്തനിറവും. ആളുകള്‍ എന്റെയടുത്ത് വന്ന് ഇവരുടെ നിറങ്ങളെ താരതമ്യം ചെയ്യും. ഇത് വളരെ മോശം കാര്യമാണ്. എന്റെ മക്കള്‍ രണ്ടുപേരും ഒരുപോലെ സുന്ദരിക്കുട്ടികളാണെന്നും അവരുടെ നിറത്തെ കുറിച്ച് ഞാന്‍ ഓര്‍ക്കാറില്ലെന്നുമാണ് ഞാന്‍ അവരോട് എല്ലായ്‌പ്പോഴും പറയാറ്. ഒപ്പം ഇത്തരത്തിലുള്ള കാര്യങ്ങള്‍ എന്റെ വീട്ടിലേക്ക് കൊണ്ടുവരരുതെന്നും.' -റുബീന ദിലൈക് പറഞ്ഞു. 

ബന്ധുക്കളുടേയും മറ്റും അനാവശ്യ ഉപദേശങ്ങളും ഒറ്റമൂലികളും താന്‍ അവഗണിക്കാറാണ് പതിവെന്നും റുബീന പറയുന്നു. 'ചിലപ്പോള്‍ നമ്മുടെ കുടുംബക്കാരും ബന്ധുക്കളും വന്ന് ഉപദേശിക്കും. പരിപ്പ് അരച്ചതോ കടലമാവോ പുരട്ടിയാല്‍ നിറം ലഭിക്കുമെന്നെല്ലാമാണ് അവരുടെ ഉപദേശം. എന്നാല്‍ അങ്ങനെ ആലോചിക്കാന്‍ പോലും പാടില്ലെന്നാണ് ഞാന്‍ അവരോട് പറയാറ്. എന്റെ കുഞ്ഞുങ്ങള്‍ വളരെ സുന്ദരികളാണ്.' -റുബീന തുടര്‍ന്നു. 

Don't Miss: MBBS-ന് പ്രവേശനം കിട്ടിയില്ല; ഋതുപര്‍ണയ്ക്ക് 20-ാം വയസില്‍ ശമ്പളം 72 ലക്ഷം, ജോലി റോള്‍സ് റോയ്‌സില്‍

സ്വന്തം നിറത്തില്‍ ആത്മവിശ്വാസമുണ്ടാകണമെന്ന് മക്കളെ നിരന്തരമായി പഠിപ്പിക്കുന്നുണ്ടെന്നും റുബീന കൂട്ടിച്ചേര്‍ത്തു. 'അവര്‍ വളരെ ചെറുപ്പമാണ്. എങ്കിലും ഞാന്‍ അവരോട് മന്ത്രിക്കാറുണ്ട്, 'നിങ്ങള്‍ സുന്ദരിക്കുട്ടികളാണ്. ശക്തരാണ്. നിര്‍ഭയരാണ്.' എനിക്ക് ഇത് മനസിലാകാന്‍ 30-ലേറെ വര്‍ഷങ്ങളെടുത്തു. എന്നാല്‍ എന്റെ മക്കള്‍ അത് കുട്ടിക്കാലം മുതല്‍ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം.' -റുബീന പറഞ്ഞു. നടന്‍ അഭിനവ് ശുക്ലയാണ് റുബീനയുടെ ജീവിതപങ്കാളി.