ഭോജ്പുരി നടന്‍ പവന്‍ സിങ്ങിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ജ്യോതി സിങ്. വാര്‍ത്താസമ്മേളനം നടത്തിയാണ് ജ്യോതി ആരോപണങ്ങള്‍ ഉന്നയിച്ചത്. പവന്‍ സിങ് തനിക്ക് ഗര്‍ഭഛിദ്രത്തിനുള്ള ഗുളികകള്‍ നല്‍കിയെന്നും ക്രൂരമായി പീഡിപ്പിച്ചുവെന്നും ജ്യോതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ഒരു കുഞ്ഞിനുവേണ്ടി കൊതിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ കുഞ്ഞിനെ ആഗ്രഹിക്കുന്നയാള്‍ ഭാര്യയ്ക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കില്ല. എല്ലായ്‌പ്പോഴും എനിക്ക് അതിനുള്ള ഗുളിക തരുമായിരുന്നു. ഞാന്‍ ഇതൊന്നും മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. ഇപ്പോള്‍ പവന്‍ സിങ് എന്നെക്കൊണ്ട് പറയിച്ചതാണ്. അദ്ദേഹത്തെ അപമാനിക്കാനല്ല ഞാനിതൊന്നും പറയുന്നത്, മറിച്ച് എന്റെ ഭാഗം വിശദീകരിക്കുക മാത്രമാണ്.' -ജ്യോതി സിങ് പറഞ്ഞു.
'എന്നെ കുറിച്ചുള്ള കാര്യങ്ങള്‍ പറയുക മാത്രമാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. പവന്‍ സിങ് എനിക്ക് മരുന്ന് തരുമ്പോഴും ഞാന്‍ അദ്ദേഹത്തെ എതിര്‍ത്ത് സംസാരിക്കുമ്പോഴുമെല്ലാം എന്നെ ക്രൂരമായി പീഡിപ്പിക്കുമായിരുന്നു. പുലര്‍ച്ചെ രണ്ടുമണിക്ക് 25 ഉറക്കഗുളികകള്‍ എനിക്ക് കഴിക്കേണ്ടി വന്നു. അത്രത്തോളമായിരുന്നു പീഡനം.' -ജ്യോതി സിങ് തുടര്‍ന്നു.
'പവന്‍ സിങ്ങും അദ്ദേഹത്തിന്റെ സഹോദരന്‍ രാണുവും കൂട്ടാളി ദീപക്കും ചേര്‍ന്ന് എന്നെ മുംബൈയിലെ അന്ധേരിയിലുള്ള ബെല്ലെവു മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കൊണ്ടുപോകുമായിരുന്നു. അവിടെയാണ് ചികിത്സ.' -ജ്യോതി സിങ് പറഞ്ഞു.
പവന്‍ സിങ് തന്റെ കണ്‍മുന്നില്‍ വെച്ച് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടല്‍മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടുവെന്ന് നേരത്തേ ജ്യോതി ആരോപിച്ചിരുന്നു. താരത്തിന്റെ വസതിയില്‍ നിന്ന് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വന്നുകൊണ്ടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഭാര്യയുടെ ആരോപണം പവന്‍ സിങ് നിഷേധിച്ചു.
നേരത്തേ പൊതുപരിപാടിയില്‍ വെച്ച് നടിയെ മോശമായി സ്പര്‍ശിച്ചതിനെ തുടര്‍ന്ന് വലിയ വിവാദത്തില്‍ പെട്ടയാളാണ് പവന്‍ സിങ്. സംഭവത്തിന്റെ വീഡിയോ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. മോശം അനുഭവം നേരിട്ടതിനെ തുടര്‍ന്ന് താനിനി ഭോജ്പുരി സിനിമയില്‍ അഭിനയിക്കില്ലെന്ന് പവന്‍ സിങ്ങിന്റെ അതിക്രമത്തിന് വിധേയയായ നടി നിലപാടെടുത്തിരുന്നു.
Content Highlights: Pawan Singh's wife Jyoti Singh alleges he gave her abortion pills, tortured her: 'I took 25 sleeping pills at 2 am'
Published: 09 Oct 2025, 02:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented