പാരീസ് നഗരത്തിലെ ഒരു ലോട്ടറി പ്രഖ്യാപനമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചാവിഷയം. സാധാരണ ലോട്ടറി അടിച്ചാൽ ഭാഗ്യവാന് കിട്ടുന്നത് ലക്ഷങ്ങളും കോടികളുമാണെങ്കിൽ ഇവിടെ ചെറിയൊരു ട്വിസ്റ്റുണ്ട്. ഫ്രഞ്ച് തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ സെമിത്തേരികളിലൊന്നിൽ അടക്കം ചെയ്യാനുള്ള അവസരമാണ് ഇവിടെ വിജയിക്ക് ലഭിക്കുക.
ജീർണാവസ്ഥയിലായ ശവകുടീരങ്ങൾ പുനഃസ്ഥാപിക്കാനാണ് നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. നഗരപരിധിക്കുള്ളിലെ സെമിത്തേരികൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഏതാണ്ട് നിറഞ്ഞിരിക്കുകയാണ്. പ്രാദേശിക നിയമങ്ങൾ കാരണം ഉപേക്ഷിക്കപ്പെട്ട ശവകുടീരങ്ങൾ നീക്കം ചെയ്യുന്നത് സങ്കീർണ്ണമാണെന്നും അധികൃതർ പറയുന്നു.
മൂന്ന് വ്യത്യസ്ത സെമിത്തേരികളിലായുള്ള 30 ശവകുടീരങ്ങളിൽ ഒന്ന് വാങ്ങാനും പുനരുദ്ധരിക്കാനുമുള്ള അവസരം ലോട്ടറി വിജയികൾക്ക് ലഭിക്കും. അമേരിക്കൻ സംഗീതഞ്ജനായ ജിം മോറിസൺ, കവിയും നോവലിസ്റ്റുമായ ഓസ്കാർ വൈൽഡ് തുടങ്ങിയ പ്രശസ്തർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയിലും പത്ത് പ്ലോട്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് സ്ഥലം പാട്ടത്തിന് നൽകാനുള്ള തീരുമാനവും അധികൃതർ കൈക്കൊണ്ടിട്ടുണ്ട്. 4000 യൂറോയാണ്(ഏകദേശം നാല് ലക്ഷം രൂപ) ശവകുടീരത്തിന്റെ വില. പുനരുദ്ധാരണത്തിൻ്റെ ചെലവും വിജയികൾ തന്നെ വഹിക്കേണ്ടിവരും. ഇതിനുശേഷം അവർക്ക് പാട്ടക്കരാർ വാങ്ങുവാൻ സാധിക്കും. 10 വർഷത്തെ കരാറിന് 976 യൂറോ(ഏകദേശം ഒരു ലക്ഷം രൂപ) ചെലവ് വരും. എന്നെന്നേക്കുമായി അന്ത്യവിശ്രമം കൊള്ളാനുള്ള അവകാശത്തിനായി 17,668(ഏകദേശം18 ലക്ഷം രൂപ) യൂറോ വരെ വില ഉയരും.
ലോട്ടറി സ്വന്തമാക്കുന്നതിനുള്ള അപേക്ഷകൾ തിങ്കളാഴ്ച ആരംഭിച്ച് ഡിസംബർ 31-ന് അവസാനിക്കുമെന്ന് സിറ്റി ഹാൾ അറിയിച്ചു. അപേക്ഷിക്കുന്ന ഓരോരുത്തർക്കും 125 യൂറോ രജിസ്ട്രേഷൻ ഫീസ് ബാധകമാണ്.
Content Highlights: Win a chance to be buried in a famous Paris cemetery! This unique lottery helps restore historic graves. Learn more and apply.
Published: 06 Nov 2025, 05:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented