തിരുവനന്തപുരം: തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വ്യാഴാഴ്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടക്കുന്ന ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. തുടങ്ങിയവർ പങ്കെടുക്കും. ടിക്കറ്റ് വിൽപ്പന തിങ്കളാഴ്ച ആരംഭിക്കും.
ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനമാണ് ഇത്തവണ. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഒരുകോടി വീതം 20 പേർക്ക് രണ്ടാം സമ്മാനമുണ്ട്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം അഞ്ചു ലക്ഷംവീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ടുലക്ഷം വീതം 10 പേർക്കും നൽകും. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്നുകോടി രൂപ ഏജൻസി സമ്മാനമായും നൽകും. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 26-നാണ് നറുക്കെടുപ്പ്.
Content Highlights: First prize is a record-breaking 30 crore rupees., Ticket price is set at 500 rupees., The lucky draw is scheduled for September 26, 2026., Agent commission for the winning ticket is 3 crore rupees., Includes 20 second prizes of 1 crore each.
Published: 16 Jul 2026, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented