നിരവധി പേരാണ് യുവതിയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടത്

വിമാനയാത്രയ്ക്കിടെ 10 മണിക്കൂർ സമയം മുംബൈ വിമാനത്താവളത്തിൽ ചെലവഴിച്ച അനുഭവം പറഞ്ഞ് പാകിസ്താനി യുവതി. വാൻസിപ എന്ന യുവതിയാണ് തന്റെ അനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ലണ്ടനിൽ നിന്ന് മുംബൈ വഴി നേപ്പാളിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. വാൻസിപ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വൈറലായി.
'പാകിസ്താനിയായി ഇന്ത്യയിൽ 10 മണിക്കൂർ' എന്നാണ് യുവതി വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. പാകിസ്താനി പാസ്പോർട്ടുള്ള ആളായതിനാൽ ആദ്യം അൽപ്പം ആശങ്കയുണ്ടായിരുന്നുവെന്ന് വാൻസിപ പറയുന്നു. സുരക്ഷാപരിശോധന വളരെ സുഗമമായിരുന്നു. ലേഓവർ സമയം അന്താരാഷ്ട്ര ടെർമിനലിന് ഉള്ളിൽ തന്നെ തുടർന്നതിനാൽ ഇമിഗ്രേഷൻ പരിശോധന ഉണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു.
വിമാനം വൈകിയാണ് എത്തിയത്. കൂടാതെ താൻ ക്ഷീണിതയുമായിരുന്നു. എന്നാൽ വിമാനത്താവളത്തിലെ ലോഞ്ചിൽ സുഖപ്രദമായി സമയം ചെലവഴിക്കാൻ സാധിച്ചു. അവിടെ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്തു. അതിനിടെ ഒരു ഇന്ത്യൻ നമ്പറിൽ നിന്ന് വാട്ട്സ്ആപ്പ് കോൾ വന്നു. തന്റെ ബാഗിൽ 'സംശയകരമായ' എന്തോ ഒന്നുണ്ട് എന്ന് അറിയിക്കാനായിരുന്നു ആ കോൾ. തന്റെ പവർബാങ്കായിരുന്നു അത്. അത് ബാഗിൽ നിന്ന് നീക്കാൻ മാത്രമാണ് അവർ ആവശ്യപ്പെട്ടതെന്നും യുവതി പറയുന്നു.
'പൊതുവേ എന്റെ അനുഭവം മികച്ചതായിരുന്നു. ഞാൻ മുംബൈ കണ്ടുവെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. എല്ലാ ജീവനക്കാരും അടിപൊളിയായിരുന്നു. മികച്ച കുറച്ച് സമയമാണ് ഞാൻ അവിടെ ചെലവഴിച്ചത്. വയറ് നിറയെ ഭക്ഷണം കഴിച്ചാണ് ഞാൻ അവിടെ നിന്ന് നേപ്പാളിലേക്കുള്ള വിമാനം കയറിയത്.' -വാൻസിപ പറഞ്ഞു.
നിരവധി പേരാണ് വാൻസിപയുടെ വീഡിയോ കാണുകയും കമന്റ് ചെയ്യുകയും ചെയ്തത്. 'മുംബൈയിൽ നിങ്ങൾക്ക് കുറച്ച് നല്ല നിമിഷങ്ങൾ ലഭിച്ചുവെന്നറിഞ്ഞതിൽ സന്തോഷം' എന്നാണ് ഒരാൾ കുറിച്ചത്. 'ഇന്ത്യ ചുറ്റിക്കാണാൻ അവസരം ലഭിക്കുക എന്നത് പാകിസ്താനിലെ എല്ലാവരുടേയും സ്വപ്നമാണ്' എന്ന് മറ്റൊരാൾ. 'ഒരു ദിവസം നിങ്ങൾക്ക് ഇന്ത്യ മുഴുവൻ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് ഇനിയൊരാൾ കുറിച്ചത്.
Content Highlights: Pakistani traveler Wanzipa recently shared her 10-hour layover experience at Mumbai International Airport while traveling from London to Nepal. Despite initial anxiety due to her Pakistani passport, she praised the seamless security process and the hospitality of the airport staff. The viral video highlights her comfortable stay at the lounge and a polite interaction with security regarding her power bank, leaving her with fond memories of India.
Published: 13 Apr 2026, 10:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented