താക്കോൽ ദൂരത്തുനിന്ന് എറിഞ്ഞാൽ ഒന്നുംതട്ടാതെ കൃത്യമായി ആണിയിൽ കൊരുത്തിരിക്കും. കുപ്പി എറിഞ്ഞാലോ, തലകുത്തനെ വീഴാതെ കൃത്യമായി നേരെ നിലത്തുറയ്ക്കും. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും രഞ്ജിത്തിന് ഇതെല്ലാം നിസ്സാരകാര്യങ്ങളാണ്.

To advertise here,

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് രഞ്ജിത്തിന്റെ ഇത്തരം കൗതുകകരമായ പ്രകടനങ്ങളാണ്. ഒരു ചെറിയ വീഡിയോ 55 മില്യൺ കാഴ്ചകൾ നേടിയതോടെയാണ് രഞ്ജിത് നാട്ടിലെ താരമായി മാറിയത്. വീഡിയോ വൈറലായതോടെ രഞ്ജിത്തിനെ നേരിൽ കാണാനും പ്രകടനങ്ങൾ ആസ്വദിക്കാനുമായി നിരവധി പേരാണ് എത്തുന്നത്.

കണ്ടന്റ് ക്രിയേറ്റർ കൂടിയായ രഞ്ജിത് ഉപജീവനത്തിനായി കൂലിപ്പണിയും ചെയ്യുന്നുണ്ട്. ജോലിത്തിരക്കുകൾക്കിടയിലും തന്റെ വേറിട്ട കഴിവുകൾ വീഡിയോകളിലൂടെ പങ്കുവെക്കുകയാണ് രഞ്ജിത്. സോഷ്യൽ മീഡിയയിൽ ലഭിച്ച വലിയ സ്വീകാര്യത ഇപ്പോൾ രഞ്ജിത്തിന് പുതിയൊരു തിരിച്ചറിയൽ കൂടി നൽകിയിരിക്കുകയാണ്.