യു.എസ്. മുൻ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കും ഭാര്യ മിഷേൽ ഒബാമയ്ക്കും എതിരേ വിചിത്ര ആരോപണവുമായി ഇലോൺ മസ്‌കിന്റെ പിതാവ് ഇറോൾ  മസ്‌ക്. യു.എസ്. മുൻ പ്രഥമ വനിത മിഷേൽ ഒബാമ സ്ത്രീ വേഷം ധരിക്കുന്ന പുരുഷനാണെന്നാണ് ഇറോൾ  മസ്‌കിന്റെ ആരോപണം. ഇതിനൊപ്പം ബറാക്ക് ഒബാമ ഒരു ക്വിയർ വ്യക്തിയാണെന്നും അദ്ദേഹം ആരോപിച്ചു.

To advertise here,

ഒബാമ ഒരു ക്വിയർ ആണെന്നും സ്ത്രീ വേഷം ധരിക്കുന്ന പുരുഷനെ വിവാഹം കഴിച്ചതായി മനസ്സിലാക്കിയെന്നും ഒരു പോഡ്കാസ്റ്റ് പരിപാടിയിൽ സംസാരിക്കവേ ഇറോൾ  മസ്‌ക് പറഞ്ഞു. ഞങ്ങൾക്ക് എല്ലാവർക്കും ഇത് അറിയാമെങ്കിലും പൊതുവിൽ ഇതാർക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.  മിഷേൽ ഒബാമ ഒരു പുരുഷനാണോ എന്നാണ് അവതാരകൻ തിരിച്ചു ചോദിച്ചത്. "തീർച്ചയായും, നിങ്ങൾക്കത് അറിയില്ലേ?" ഇറോൾ  ചോദിച്ചു.

2014-ൽ ഹാസ്യതാരം ജോൺ റിവേഴ്‌സ് മിഷേലിന്റെ  ലിംഗഭേദത്തെക്കുറിച്ച് നടത്തിയ പരാമർശത്തെ തുടർന്ന് ഉയർന്ന ​ഗൂഢാലോചനാ സിദ്ധാന്തം അദ്ദേ​ഹം ഉദ്ധരിച്ചു. " ജോൺ റിവേഴ്‌സ് ഇക്കാര്യം പരസ്യമായി പറയുകയും രണ്ടാഴ്ച കഴിഞ്ഞ് അവർ മരിക്കുകയും ചെയ്തു. അവർ  ജോൺ റിവേഴ്‌സിനെ കൊലപ്പെടുത്തി. അത് പൊതുവായ അറിവാണ്. നിങ്ങൾക്ക് അത് എവിടെയും നോക്കാം"- ഇറോൾ  പറഞ്ഞു.

മിഷേലിന്റെ  ലിംഗഭേദത്തെക്കുറിച്ച് പരാമർശം നടത്തി ഏതാനും ആഴ്ചകൾക്കുശേഷം 2014 സെപ്റ്റംബർ നാലിനാണ് റിവേഴ്‌സ് മരിക്കുന്നത്. എന്നാൽ അവരെ കൊലപ്പെടുത്തിയെന്ന അവകാശവാദത്തിന് തെളിവുകളൊന്നുമില്ല. ബരാക് ഒബാമയും മിഷേലും 1989-ൽ ഒരു നിയമ സ്ഥാപനത്തിൽ വച്ചാണ് കണ്ടുമുട്ടുന്നത്. 1992-ൽ വിവാഹിതരായ ഇരുവർക്കും  മാലിയ, സാഷ എന്നിങ്ങനെ രണ്ട് കുട്ടികളുമുണ്ട്.