ളണ്ടിയര്‍മാരെ കൊണ്ട് തന്റെ ഷൂസ് അഴിപ്പിച്ച ബോളിവുഡ് നടി നുസ്രത് ബറൂച്ച വിവാദത്തില്‍. മുംബൈയില്‍ യോഗാദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സംഭവം. ഇതിന്റെ വീഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ താരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. 

To advertise here,

പരിപാടി നടക്കുന്ന സ്ഥലത്തെ വനിതാ വളണ്ടിയറോട് തന്റെ ഷൂ ലെയ്‌സ് അഴിക്കാന്‍ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം. വളണ്ടിയര്‍ നുസ്രത്തിന്റെ ഒരു ഷൂവിന്റെ ലെയ്‌സ് അഴിച്ചുകൊടുത്തു. തുടര്‍ന്ന് ഒരുവശത്തേക്ക് നീങ്ങിയശേഷം രണ്ടാമത്തെ ഷൂ കൂടി വളണ്ടിയര്‍ക്കുനേരെ നീട്ടി ലെയ്‌സ് അഴിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അതും വളണ്ടിയര്‍ അഴിച്ചുകൊടുത്തു. 

Also Read: നീല ഫ്‌ളെയേഡ് പാന്റിനൊപ്പം വെള്ള ക്രോപ്പ്ഡ് ബ്ലേസറും; നുസ്രത് ബറൂച്ചയുടെ കിടിലൻ സമ്മര്‍ ഔട്ട്ഫിറ്റ്

അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് നുസ്രത് ബറൂച്ചയ്‌ക്കെതിരെ ഉയര്‍ന്നത്. 'ഇവർക്കെന്താ കൈയില്ലേ?' എന്നായിരുന്നു ഒരു കമന്റ്. 'ഷൂസ് അഴിക്കാന്‍ രണ്ടുപേര്‍ വേണം. എന്നിട്ട് പോകുന്നത് യോഗ ചെയ്യാനും' -മറ്റൊരാള്‍ പരിഹസിച്ചു. 'നീയെന്താ കുട്ടിയാണോ ഇങ്ങനെ ഒരാള്‍ ഷൂ അഴിച്ചുതരാന്‍?' -വേറെയൊരാള്‍ കുറിച്ചു. 

ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെ ബോളിവുഡ് സിനിമാ ലോകത്തെത്തിയ നടിയാണ് നുഷ്റത് ബറൂച്ച. കല്‍ കിസ്നേ ദേഖാ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയില്‍ അരങ്ങേറിയത്. വലേബ രാജ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നിരവധി മ്യൂസിക് വീഡിയോകളുടേയും ഭാഗമായിട്ടുണ്ട്.